ഇന്ന് 'ഇവിടം സ്വര്‍ഗം ആണ്' കണ്ടു- കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടന്റെ പക്കല്‍ നിന്നു ഒരു നല്ല പടം !
കാലത്താണ് X'mas പ്രമാണിച്ച് നാട്ടില്‍ എത്തിയെ, വന്നു food ഉം കഴിച്ച് നേരെ വിട്ടു theatre ലേക്ക്. അവിടെ ആണേല്‍, മോര്‍ണിംഗ് ഷോ കഴിഞ്ഞു ഇറങ്ങിയ ആളുകള്‍ "ജയ് ലാലേട്ടന്‍" വിളികളുമായ് തകര്‍ക്കുകയായിരുന്നു. MFA ന്റെ flex ഉം banner ഉം ഒക്കെയായ് മൊത്തത്തില്‍ ഒരു ഉത്സവാന്തരീക്ഷം. പടവും ഒട്ടും മോശമാക്കിയില്ല- സമകാലീന പ്രസക്തിയുള്ള, എന്നാല്‍ നമ്മള്‍ തീരെ അങ്ങട് ശ്രദ്ധിക്കാത്ത ഒരു വിഷയം- ഭൂ മാഫിയയുടെ കളികള്‍. അത് ലളിതമായ് ഒരു മാത്യൂസ് ന്‍റെയും, ജെര്മിയാസ് ന്‍റെയും ആലുവ ചാണ്ടിയുടെയും കഥാപാത്രങ്ങളിലൂടെ റോഷന്‍ ആണ്ട്രൂസും ജയിംസ് ആല്‍ബര്‍ട്ടും വരച്ചു കാട്ടി.
പടത്തിന്റെ highlight മോഹന്‍ലാല്‍ ന്റെ performance തന്നെ. 'Angel John' ലും 'Bhagavan' ലും ഒക്കെയായി കുടുങ്ങി കിടന്നിരുന്ന ലാലേട്ടന്റെ ശക്തമായ ഒരു തിരിച്ച വരവാണ് ഈ ചിത്രം. പ്രത്യേകിച്ച് 1st half ലെ humorous ആയ part. തന്‍റെ ആ പഴയ charm ഇനിയും ബാക്കി ഉണ്ടെന്നു തെളിയിക്കുന്നതായി അത്. ജഗതിയും, ലാലു അലക്സ് ഉം എല്ലാരും തങ്ങളുടെ role കളോട് നീതി പുലര്‍ത്തി. (തിലകനും, ശങ്കര്‍ നും, പിന്നെ 3 നായികമാര്‍ക്കും special ആയി എന്തെങ്കിലും അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നു തോന്നിയില്ല. എങ്കിലും വന്നും പോയ ഓരോരുത്തര്‍ക്കും അവരവരുടെ പ്രാധാന്യം ഉണ്ടായിരുന്നു പടത്തില്‍)
തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു attempt ന് റോഷന്‍ ആണ്ട്രൂസ് ശ്രമിച്ചിരിക്കുന്നു ഇവിടെ. അതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ക്യാമറ അല്‍പ്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി film കണ്ടപ്പോള്‍. 'UT' ലും 'നോട്ടുബുക്ക്' ലും മറ്റും കണ്ട ആ ഒരു ദൃശ്യ പൊലിമ ഇതില്‍ കാണാന്‍ കഴിഞ്ഞില്ല, അതിനുള്ള സാദ്ധ്യതകള്‍ ഏറെ ഉണ്ടായിട്ടും !. പിന്നെ, പടത്തില്‍ ഒരു പാട്ട് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അത് ശരി ആയോ തെറ്റ് ആയോ എന്ന് എനിക്ക് കൃത്യം അറിയില്ല. But overall, I enjoyed the movie a lot and for sure, it'll be a super hit of 2009 !
Congrats 2 the team !
Movie- 8/10
Mohanlal- 9/10
Theme- 9/10
Friday, December 25, 2009
Tuesday, December 1, 2009
പൊന്നമ്മ ടീച്ചര്‍ക്ക് സ്നേഹപൂര്‍വ്വം...
കാലത്ത് ഓഫീസ് ലേക്ക് നടക്കുന്നതിനിടെയാണ് പതിവില്ലാതെ ഗോകുല്‍ വിളിച്ചത്. എന്‍റെ ചെറുപ്പം മുതല്‍ക്കേ ഉള്ള കൂട്ടുകാരനാണവന്‍. സ്കൂളിലും ഞങ്ങള്‍ ഒന്നിച്ചാരുന്നു.
ഞാന്‍ ഫോണ്‍ എടുത്തു- "എന്താ അളിയാ?"
"നീ എവിടെയാ ഇപ്പോ?"- അവന്‍ ചോദിച്ചു.
"ഞാന്‍ ബാംഗ്ലൂര്‍, എന്ത്യേ?"
"നീ ഞാനയച്ച മെസ്സേജ് കണ്ടാരുന്നോ ഇപ്പോ?"
"ഇല്ല"
"എങ്കില്‍ അത് നോക്ക്"
"നീ കാര്യം പറയെടാ, ഇനി അതൊക്കെ തുറന്നു നോക്കണ്ടേ !"
"ഇല്ല, നീ വായിക്കത് ആദ്യം."
"ശെരി.."- ഞാന്‍ മെസ്സേജ് ഓപ്പണ്‍ ചെയ്തു.
"Our old Settlement Headmistress Ponnamma teacher passed away !"
ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു. പെട്ടെന്നൊന്നും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എങ്കിലും..
"അളിയാ വായിച്ചു.."
"ഉം.. ഞാന്‍ പത്രത്തില്‍ കണ്ടാ അറിഞ്ഞേ. ഇന്ന് കാലത്ത് 10 മണിക്ക് UC കോളേജ് കോമ്പൌണ്ടില്‍ വച്ചാ ചടങ്ങൊക്കെ. നീ നാട്ടില്‍ ഉണ്ടാരുന്നേല്‍ ഒന്നിച്ചു പോവാംന്നു കരുതിയാ വിളിച്ചെ.. ഇനിയിപ്പോ ഏതായാലും.."
നീ നമ്മുടെ പിള്ളേരെ ഒക്കെ ഒന്ന് അറിയിചേരെ "
"ok.."
"നല്ല ടീച്ചര്‍ ആയിരുന്നല്ലെടാ..??"- ഫോണ്‍ വയ്ക്കുന്നതിനു മുന്പ് അവന്‍ ഒന്നൂടെ ചോദിച്ചു.
"ശെരിക്കും !"- അതിന് മറുപടി പറയാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല .
5 മുതല്‍ 10 വരെ ഞാന്‍ പഠിച്ചിരുന്ന "The Alwaye Settlement High School"- റബ്ബര്‍ മരങ്ങളും കന്നാര ചെടികളും ഒക്കെ അതിര് കാക്കുന്ന, ഏകദേശം 100 ഏക്കറോളം സ്ഥലത്തിന് നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍.. അവിടുത്തെ Head Mistresss ആയിരുന്നു പൊന്നമ്മ ടീച്ചര്‍. മുഴുവന്‍ പേര് പൊന്നമ്മ ജോണ്‍. കണ്ടാല്‍ ഒരു Anglo-Indian സ്ത്രീ ആണെന്നെ പറയൂ, അത് പോലെ നന്നായി വെളുത്ത് തടിച്ച് മുടി ഒക്കെ bob ചെയ്ത രൂപം. കവിളൊക്കെ നല്ല റോസ് കളര്‍ ആരുന്നു. എപ്പഴും well dressed അല്ലാതെ ഞാന്‍ ടീച്ചറെ കണ്ടിട്ടില്ല.
10 ആം ക്ലാസ്സ് ആയപ്പോ ഓഫീസ് റൂമിന്‍റെ തൊട്ടടുത്തായിരുന്നു ക്ലാസ്സ്. ഏതെങ്കിലും പീരീഡ് ഫ്രീ ആകുമ്പോ ക്ലാസ്സില്‍ തുടങ്ങുന്ന കലപില ശബ്ദങ്ങള്‍ പൊന്നമ്മ ടീച്ചറിന്റെ വരവോടെ നില്‍ക്കുമായിരുന്നു. കൈയ്യില്‍ ചൂരലും, Geography ടെ ഒരു ടെക്സ്റ്റ് ബുക്കും കാണും ഒപ്പം..
ആ ചൂരലിന്റെ ചൂട് ഞാന്‍ ഒരുപാട് തവണ അറിഞ്ഞിട്ടുണ്ട്. company ടെസ്റ്റ് ന്റെ സമയത്തൊക്കെ 'നിങ്ങള്‍ടെ + പോയിന്റ് എന്താ?' എന്നുള്ള കോളത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ 'punctuality' എന്ന് എഴുതുമായിരുന്നെലും ആ കാര്യത്തില്‍ ഞാനൊരല്‍പ്പം weak ആരുന്നു സ്കൂള്‍ സമയത്തും. 9:30 ക്ക് തുടങ്ങുന്ന 'ബിജോ സര്‍' ന്റെ കെമിസ്ട്രി സ്പെഷ്യല്‍ ക്ലാസിനു ബസ് ഒക്കെ പിടിച്ച് ഞാനെത്തുമ്പോ മണി 9:45 ആകും.
"സര്‍..."- വാതിലിനു മുന്‍പില്‍ നിന്നു ദയനീയ ഭാവത്തില്‍ ഒരു വിളിയാണ്.
ബിജോ സര്‍ നു യാതൊരു ഭാവഭേദവും ഉണ്ടാവില്ല, എന്‍റെ area യിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ സര്‍ ക്ലാസ്സ് തുടരും. (അല്ല പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ല, എത്ര തവണ എന്ന് വച്ചിട്ടാ ക്ഷമിക്കുന്നെ !). അതിനര്‍ത്ഥം പുറത്ത് തന്നെ നിന്നോളാന്‍ ആണ്. പയ്യെ ഞാനെന്റെ ബാഗ് നിലത്തോട്ട് വച്ച് ആ ഭിത്തിയില്‍ ചാരി നില്‍ക്കും. ക്ലാസ്സ് കഴിയുമ്പോ ബിജോ സാറിന്റെ കൈയ്യീന്ന് അടി കിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ നില്‍ക്കുമ്പോള്‍ ആയിരുക്കും, അപ്പുറത്ത് നിന്നു പൊന്നമ്മ ടീച്ചര്‍ റോന്ത് ചുറ്റാന്‍ ഇറങ്ങുന്നെ. കാരണം ഒന്നും ചോദിക്കലില്ല, തുടയില്‍ 2 അടിയാണ്.. ഒന്നും മിണ്ടാതെ അങ്ങ് പോവുകയും ചെയ്യും.. അടിയുടെ വേദനയെക്കാള്‍ അന്നേരം എന്നെ വേദനിപ്പിച്ചിരുന്നത്, അതൊക്കെ front ബെഞ്ചില്‍ ഇരിക്കുന്ന Rachel ഉം Siji യും ഒക്കെ കാണുന്നുണ്ടല്ലോ എന്നതാരുന്നു..
ഹ ഹ.. അതൊക്കെ ഇപ്പോ ആലോചിക്കാന്‍ ഒരു സുഖം.. ടീച്ചറെ കുറിച്ച് ഓര്‍ത്തപ്പോ പക്ഷെ വിഷമവും..
ഞാന്‍ മൊബൈല്‍ വീണ്ടും എടുത്തു- ആരെയാ അറിയിക്കേണ്ടത്? ഒരുപാട് പേരുടെ മുഖങ്ങള്‍ മനസ്സിലൂടെ വന്നു- എങ്കിലും ആകെ Haseen ന്‍റെയും Febin ന്‍റെയും മാത്രേ നമ്പര്‍ കൈയ്യിലുള്ളു. അതില്‍ Febin ന്റെ കല്യാണം ആരുന്നു കഴിഞ്ഞ ആഴ്ച. ഞാന്‍ Haseen നെ വിളിച്ചു കാര്യം ടീച്ചര്‍ ന്റെ പറഞ്ഞു.
അവനും ഓഫീസ് ലേക്കുള്ള യാത്രയില്‍ ആരുന്നു. ദൂരനാട്ടില്‍ ആയിപ്പോയാലുള്ള പ്രശ്നങ്ങളെ പറ്റി പറഞ്ഞതിന് ശേഷം അവന്‍ തുടര്‍ന്നു- "ഏതായാലും ബാപ്പയെ വിളിച്ച് അവിടം വരെ ഒന്ന് ചെല്ലാന്‍ പറയാം, ബാപ്പയും ടീച്ചര്‍ ന്റെ student അല്ലേ !"
"ആഹാ അങ്ങനേം ഒരു relation ഉണ്ടാരുന്നോ?- ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ.. അതല്ലേ പണ്ട് assembly ക്ക് എന്നെ എന്തോ പ്രശ്നത്തിന് തട്ടില്‍ കയറ്റി എല്ലാരുടെം മുന്‍പില്‍ വച്ച് ചോദിച്ചത്- "നിന്‍റെ ബാപ്പ എന്ത് നല്ല സ്വഭാവം ആരുന്നു, നീ എന്താ ഇങ്ങനെ ആയിപ്പോയെ?" ഹഹ.. അനവസരത്തില്‍ ആണെങ്കിലും അവനും ഒരു ചിരി ചിരിച്ചു എന്നോടൊപ്പം. ഓര്‍മകളുടെ മധുരം എന്നൊക്കെ പറയാം..
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വച്ചെങ്കിലും എന്‍റെ മനസ്സ് അങ്ങ് ആലുവയില്‍, എന്‍റെ സ്കൂള്‍ ദിനങ്ങളില്‍ തന്നെ ആയിരുന്നു. കട്ട വെയിലത്ത് നടത്തിയിരുന്ന അസ്സെംബ്ലിയില്‍ HM ആയ പൊന്നമ്മ ടീച്ചര്‍ ഒരു തട്ടില്‍ കയറി നില്‍ക്കും. ആദ്യത്തെ ഐറ്റം അന്ന് ബനിയന്‍ ഇടാതെയും അല്ലെങ്കില്‍ വള്ളിചെരുപ്പ് ഇട്ടു വന്നവരേയും 'പൊക്കല്‍' ആണ്. എന്നും ഉണ്ടാവുമായിരുന്നു വരിവരിയായ് കുറെ വിപ്ലവകാരികള്‍.. അവര്‍ക്കുള്ള സമ്മാനം കൊടുത്തിട്ടേ ടീച്ചര്‍ ബാക്കി കാര്യങ്ങളിലേക്ക് കടക്കുകയുണ്ടായിരുന്നുള്ളു. Discipline ന്റെ കാര്യത്തില്‍ അത്ര strict ആരുന്നു ടീച്ചര്‍.
10 ആം ക്ലാസ്സ് തീരാറായപ്പോ വന്നെത്തിയ TOUR.. ടീച്ചറെ ഞാന്‍ ഏറ്റവും ഓര്‍ക്കുന്ന സംഭവം ആ ടൂറിനിടയിലാണ് നടന്നത്..
ക്ലാസിലെ ഏകദേശം എല്ലാരും തന്നെ വരുന്നുണ്ട് 'ബ്ലാക്ക് തണ്ടര്‍' തീം പാര്‍ക്കിലേക്കുള്ള ആ ട്രിപ്പിന്. പൊന്നമ്മ ടീച്ചര്‍ തന്നെ ആരുന്നു ടൂര്‍ ഹെഡ്. പോകേണ്ട ദിവസത്തിന് തലേന്ന് ടീച്ചര്‍ ആദ്യ വെടി പൊട്ടിച്ചു- "എല്ലാരും യൂണിഫോം ഇട്ടു വേണം നാളെ ടൂറിനു പോരാന്‍, എങ്കിലേ discipline keep ചെയ്യാന്‍ പറ്റൂ !". അത് കേട്ടതും എല്ലാരും desp. എങ്കിലും ആ വാക്കുകള്‍ക്ക് എതിരെ പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാരുന്നില്ല..
അങ്ങനെ വെള്ള ഷര്‍ട്ടും, മെറൂണ്‍ പാന്റ്സും ഒക്കെ ഇട്ടു ഞങ്ങള്‍ ഓരോരുത്തര്‍ ആയി വണ്ടിയില്‍ കയറി.. ആദ്യമാദ്യം reserve ചെയ്ത് വച്ച സീറ്റില്‍ തന്നെ എല്ലാരും ഇരുന്നെലും പയ്യെ സീറ്റ് ഒന്നും ആര്‍ക്കും വേണ്ടാതായി.. പാട്ടും ഡാന്‍സ് ഉം ഒക്കെയായി സീന്‍ ഉഷാറായി. front ലെ സീറ്റില്‍ മുട്ട് കുത്തി നിന്നു, ഞങ്ങളെ നോക്കി പൊന്നമ്മ ടീച്ചര്‍ അന്ന് പാടിയ ഇംഗ്ലീഷ് പാട്ടിന്റെ ഒരു വാക്ക് പോലും എനിക്കിപ്പോ ഓര്‍മയില്ലെങ്കിലും, ആ രംഗങ്ങള്‍ ഓരോന്നും എന്‍റെ മനസ്സില്‍ മായാതെയുണ്ട് .
അങ്ങനെ വണ്ടി ബ്ലാക്ക് തണ്ടര്‍ എത്തി- എല്ലാരും ഡ്രസ്സ് ഒക്കെ മാറ്റി ഓരോ ride കളില്‍ കയറി enjoy ചെയ്ത് തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോ ചായ കുടിക്കാന്‍ വേണ്ടി ഒരു കടയുടെ മുന്‍പില്‍ കൂടി എല്ലാരും. പെണ്‍കുട്ടികള്‍ ഒരു section- അവരുടെ ഹെഡ് ആയിട്ട് പൊന്നമ്മ ടീച്ചര്‍, കുറച്ച് മാറി ബിജോ സാറിന്റെ നേതൃത്തത്തില്‍ ഞങ്ങള്‍ ആണ്‍കുട്ടികളും. മൊത്തം വെള്ളത്തിലുള്ള rides ആയത് കൊണ്ട് ആകെ നനഞ്ഞ് ഒട്ടിയാണ് കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞ എന്‍റെ നില്‍പ്പ്, പോരാത്തതിന് നല്ല തണുത്ത കാറ്റും- ചൂടുള്ള ആ ചായ കുടിക്കുമ്പോഴും ഞാന്‍ ചെറുതായി വിറയ്ക്കുന്നുണ്ടാരുന്നു..
പെട്ടെന്നാണ് ഒരു വിളി കേട്ടത്- "ടാ അനിലേ.. ഇങ്ങു വന്നേ.."
നോക്കീപ്പോ പൊന്നമ്മ ടീച്ചര്‍ ആണ് വിളിക്കുന്നെ. ഞാന്‍ കാര്യമറിയാതെ അങ്ങ് ചെന്ന് ടീച്ചര്‍നു മുന്‍പില്‍ നിന്നു.
"ഇതെന്ത് കോലമാടാ?"
ഞാന്‍ എന്നെ തന്നെ ഒന്ന് നോക്കി- ഒരല്‍പം ലൂസ് ആണേലും പുത്തനൊരു മഞ്ഞ T-ഷര്‍ട്ടും, പിന്നെ എന്‍റെ തന്നെ നല്ലൊരു പാന്റ്സ് വെട്ടി തയ്ച്ച ബുര്‍മുടയും !- ഇതിനെന്താ കുഴപ്പം?- ഞാന്‍ മനസ്സില്‍ ചോദിച്ചു. എങ്കിലും ടീച്ചര്‍നോട് ഒന്നും മറുപടി പറഞ്ഞില്ല.
പെട്ടെന്ന് ടീച്ചര്‍ ഒന്ന് മുന്നോട്ടാഞ്ഞ് എന്‍റെ T-ഷര്‍ട്ട് ന്റെ കഴുത്തിന് പിടിച്ച് ഒരു താഴ്ത്ത്. എന്നിട്ട് ഒരു ചോദ്യമായിരുന്നു - "എന്തെങ്കിലും കഴിച്ച് ഇത്തിരിയെങ്കിലും ഒരു തടി വയ്പ്പിചൂടെടാ?"
എന്താ ചെയ്യണ്ടേ, അല്ലെങ്കില്‍ പറയേണ്ടേ എന്നറിയാതെ ഞാനൊന്നു പകച്ചു. നോക്കുമ്പോ ടീച്ചര്‍ നു പിന്നില്‍ ഇരുന്നു പെണ്‍കുട്ടികളൊക്കെ വന്‍ ചിരി. അന്നെനിക്ക് വല്ലാതെ ദേഷ്യം തോന്നി ടീച്ചറോട്. പക്ഷെ പിന്നീട് പലപ്പോഴും ഈ കാര്യങ്ങളൊക്കെ ആലോചിച്ചു ചിരിക്കുമ്പോ.. ആ വാക്കുകളിലെ സത്യസന്ധത ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..
എങ്കിലും ഇന്നെനിക്ക് ചിരി വന്നില്ല, ഒന്നും തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മളെ ഒരുപാട് സ്നേഹിച്ചിരുന്ന ആ വ്യക്തി ഇന്ന് ജീവനോടെ ഇല്ല എന്നറിഞ്ഞതില്‍ പിന്നെ. അവസാന നാളുകളില്‍ തീരെ വയ്യാതെ കിടക്കുകയായിരുന്നു ടീച്ചര്‍ എന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഒന്ന് പോവേണ്ടതായിരുന്നു ആ അടുക്കല്‍- സാധിച്ചില്ല.. ഒരുപാട് കാലം കൂടി ഒന്ന് ഓര്‍ക്കുന്നത് തന്നെ ഇന്ന് കാലത്ത് ഈ വിവരം അറിഞ്ഞതില്‍ പിന്നെയാണ്.. പലതും വെട്ടിപ്പിടിക്കുമ്പോള്‍ ചില കാര്യങ്ങളെങ്കിലും മറന്നു പോവുന്നുണ്ടോ?- അറിയില്ല.. ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു..
ടീച്ചര്‍ക്ക്.. ഒരുപാട് സ്നേഹത്തോടെ.. ഒരായിരം സ്നേഹപുഷ്പങ്ങള്‍..
അനില്‍, 30th Nov 2009

Sunday, October 18, 2009
ഒരു എലിക്കഥ !
ഓഫീസില്‍ ഇരുന്നിട്ട് ഒരു രക്ഷയുമില്ല. ഇന്നലെ തുടങ്ങിയ ചുമയാണ്, ഇപ്പഴും ദാ ഒരു കുറവും ഇല്ല. ഞാന്‍ 'ടൈ' യുടെ കുടുക്ക് അഴിച്ചു- 'ഇനി ശ്വാസം കിട്ടാഞ്ഞിട്ടാനെങ്കിലോ !'
എന്തായാലും റൂമിലേക്ക് പോവാന്‍ തീരുമാനിച്ചു ഞാന്‍. അതിന്‍റെ ആദ്യ പടി ആയി, എന്നും എനിക്ക് പണി തരുന്ന TL നോട് ചാറ്റ് വഴി സമ്മതം വാങ്ങി. അടുത്തത് PM ആണ്. നേരെ അവരുടെ cubicle ല്‍ ചെന്ന് പറഞ്ഞു-
"Ahistha, I'm not feeling well.."
"What happened??"
"Cough is there, also heavy headache.. I'm not able to look in to monitors as well.." - PM നോട് പറയാനുള്ള രോഗ വിവരങ്ങള്‍ ഒക്കെ നടക്കുന്നതിനിടക്ക് ഞാന്‍ മനസ്സില്‍ തര്‍ജ്ജമ ചെയ്തിരുന്നു.
"Is it H1N1? He he.."- PM ചോദിച്ചു.
"I don't know, കൂട്ടത്തില്‍ 2 ചുമയും'- അതാരുന്നു എന്‍റെ മറുപടി.
"Just kidding, you can leave Anil.."
"Ok thanks Ahistha"- വൈകിട്ട് ജിമ്മില്‍ ഇടാനായെടുത്ത കുപ്പായവും ഷൂസും ഒക്കെ പൊതിഞ്ഞ് കെട്ടി എടുത്ത് ഞാന്‍ ഓഫീസ് വിട്ടിറങ്ങി.
പോകും വഴി ആണ് 'രാമകൃഷ്ണ ഹോസ്പിറ്റല്‍'..
"Cough is there, also heavy headache.."- PM നോട് പറഞ്ഞ അതേ രോഗലക്ഷണങ്ങള്‍ വച്ച് മരുന്നും വാങ്ങി അവിടുന്ന്. 'തണുത്തത് ഒന്നും കഴിക്കരുത്, ബസ്സില്‍ സൈഡ് സീറ്റില്‍ ഇരിക്കരുത്, AC, Fan ഒന്നും പാടില്ല..'- അങ്ങനെ കുറെ ഉപദേശങ്ങളും. എല്ലാത്തിനും കൂടി 400 രൂപയോളം ഫീസും വാങ്ങി അവര്‍.
* * *
ഒരു 10 മിനിറ്റ് നടക്കാനുണ്ട് റൂമിലേക്ക്. പോകും വഴി ഒരു പാക്കറ്റ് ബിസ്ക്കറ്റ്, മിനറല്‍ വാട്ടറിന്‍റെ ഒരു കുപ്പി.. അങ്ങനെ ഒരു രോഗിക്ക് അത്യാവശ്യം വേണ്ട ഐറ്റംസ് ഒക്കെ വാങ്ങിയിരുന്നു ഞാന്‍. പോയി മരുന്നൊക്കെ കഴിച്ച് സുഖമായി ഒന്നുറങ്ങണം'- അത് മാത്രമാരുന്നു അപ്പോഴത്തെ എന്‍റെ ചിന്ത.
റൂമിന്‍റെ വാതില്‍ തുറന്നു അകത്ത് കയറി ഞാന്‍. കൈയ്യില്‍ ഉണ്ടായിരുന്ന പൊതികള്‍ താഴെ വയ്ക്കാതെ തന്നെ കൈയെത്തിച്ച് ലൈറ്റ് ഇട്ടു..
"ശൂം.." - ഒരു തടിയന്‍ എലി അതാ റോക്കറ്റ് വിട്ട പോലെ അടുക്കളയില്‍ നിന്ന് ബെഡ്റൂമിലേക്ക് ഒരു ഓട്ടം. അതിനു substitute എന്ന പോലെ ഒരു കുഞ്ഞെലി അടുക്കളയിലേക്കും !
എന്താ ചെയ്യണ്ടതെന്നറിയാതെ കുറച്ച് നേരത്തേക്ക് അതേ നില്‍പ്പ് നിന്നു ഞാന്‍ . എങ്ങനേലും ഒന്ന് കിടന്നാ മതി എന്ന് കരുതി വന്നതാ.. ഹോ..
ആ, എന്ത് നോക്കാന്‍. നമുക്ക് കിടന്നല്ലേ പറ്റൂ. എലിക്ക് എലിയുടെ കാര്യം, നമുക്ക് നമ്മുടെ കാര്യം- ഞാന്‍ റൂംമേറ്റ് ആയ വിപിന്‍ ന്‍റെ കട്ടിലില്‍ ചവുട്ടി എന്‍റെ കട്ടിലിലേക്ക് ചാടി. ഫോണെടുത്ത് അവനെത്തന്നെ വിളിച്ചു.
വൈകുന്നേരത്തെ ചായയും കുടിച്ച് cubicle mate മായ് ചുമ്മാ കത്തി വച്ചിരിക്കുകയായിരുന്നു അവന്‍ അപ്പോ. നോക്കിയപ്പോഴാണ് പതിവില്ലാതെ എന്‍റെ call.
"ഹലോ.."
"ആ ഹലോ അളിയാ, ഇവിടാകെ എലി !"- ഞാന്‍ പറഞ്ഞു.
"എവിടെ ഓഫീസ് ലോ??"
"അല്ലെടാ ഇവിടെ നമ്മുടെ വീട്ടില്‍ !"
"വീട്ടിലോ?, എന്ത് പറ്റി ഈ നേരത്ത്?"
"ആകെ വയ്യെടാ.. അതോണ്ട് ഞാനുച്ച കഴിഞ്ഞിങ്ങു പോന്നു"
"എന്നിട്ട് മരുന്നൊക്കെ വാങ്ങിയോ?"
"ഉവ്വ്, ഗുളിക ഒക്കെ കഴിച്ച് ഒന്ന് കിടക്കാം ന്നു കരുതിയപ്പോഴല്ലേ.. ഈ എലി.."
"എന്നിട്ടെന്തായി?"
"എന്താവാന്‍, ഞാന്‍ തന്ത്രപരമായ് കട്ടിലിന്‍റെ പുറത്ത് കയറി കിടക്കുവാ. ഒരു സ്വയരക്ഷക്കായി താഴേക്ക് ഞാന്നു കിടന്ന ബെഡ്ഷീറ്റ് ഒക്കെ വലിച്ച് മേലേക്കിട്ടു."
"അതെന്തിനാ?"
"അല്ല, എലി ഇനി അതേ തൂങ്ങി മേലോട്ട് കേറണ്ട !"
"നിന്‍റെ കട്ടില്‍ വായുവില്‍ ഒന്നുമല്ലല്ലോ? 4 കാലില്ലേ അതിന്, അതേ പിടിച്ച് കേറിക്കൂടെ എലിക്ക്?"
"എന്നാലും നമ്മളായിട്ട് ഒരു വഴി ഇട്ടു കൊടുക്കണ്ട എന്ന് കരുതി".
"കൊള്ളാടാ, വെയില്‍ കൊള്ളിക്കണ്ട നിന്‍റെ ബുദ്ധി !"- വിപിന്‍ എന്നെ ഒന്നാക്കി.
"ടാ സീരിയസ് ആയിട്ടും.. അടുക്കളയില്‍ നിന്നു ദാ ഇപ്പഴും 'കിര് കിരാ' ന്നു ശബ്ദം കേള്‍ക്കാനുണ്ട്. ഇനീം ഉണ്ട്ന്നു തോന്നണു സംഭവം"- ഞാന്‍ പറഞ്ഞു.
"അതൊരു പക്ഷെ ഇന്നലെ sink ന്‍റെ pit ല്‍ ഞാനും ചെക്കനും (എന്‍റെ അടുത്ത റൂംമേറ്റ്) കൂടി കുടുക്കിയിട്ട എലിയാകും. അത് മുകളിലേക്ക് കയരിപ്പോരാതിരിക്കാന്‍ 2 ഇഷ്ട്ടിക കഷണങ്ങളും വച്ചാരുന്നു മുകളില്‍.."
"ഓ ശരിയായിരിക്കും. ഞാനും കണ്ടാരുന്നു കാലത്ത്. ഇനി ഒരു പക്ഷെ ബാക്കി ഈ എലികള്‍ വന്ന അതിനെ രക്ഷിക്കാന്‍ നോക്കുവായിരിക്കുവോ? ഹി ഹി.."
"പോടാ.."
"എന്തായാലും ഞാനൊന്നു നോക്കട്ടെ" - ഫോണ്‍ കട്ട് ചെയ്തു ഞാന്‍.
* * *
വിപിന്‍ തന്‍റെ പ്രോജക്ട് ഡിസ്കഷന്‍ തുടര്‍ന്നു. അപ്പൊ ദാ വീണ്ടും ഫോണ്‍ അടിക്കുന്നു. (സംശയിക്കണ്ട, ഞാന്‍ തന്നെയാണ്)
"എന്താടാ??" വിപിന്‍ ചോദിച്ചു.
"അളിയാ, അത് തന്നെ !"
"എന്ത്?"
"നമ്മള്‍ സംശയിച്ചത് ശരിയാണ്. ഞാന്‍ പോയി നോക്കുമ്പോ ഒരെലി ചെന്ന് ആ ഇഷ്ടിക തള്ളി നീക്കാന്‍ നോക്കുവാ !"
"പിന്നേ.."
"ശരിക്കും.. ഇതുങ്ങള് തമ്മിലും communication ഒക്കെ ഉണ്ട്ടാ. ആ കുഴീല്‍ പെട്ട് കിടക്കുന്നതിനെ രക്ഷിക്കാന്‍ ബാക്കിയെല്ലാം കൂടി ടീം ആയിട്ട് വന്നേക്കുവാ !"
"ഓഹോ.. നീയൊരു വടിയെടുത്ത് അതിനെ ഒക്കെ തല്ലിക്കൊല്ല്"- വിപിന്‍ പറഞ്ഞു.
"അല്ലാ, എലി.. ഞാന്‍.."
"പേടിയാണോ നിനക്ക്?"
"പേടിയൊന്നുമില്ല, എന്നാലും ഞാനിത് വരെ എലിയെ കൊന്നിട്ടില്ല."
"ഛെ, നാണമില്ലേ നിനക്കിത് പറയാന്‍. ഞാനോ ചെക്കനോ മറ്റോ ആയിരിക്കണമാരുന്നു... Rats are too silly mann.."
"എന്തായാലും നിങ്ങളാരേലും വാ.. ഞാനേതായാലും വയ്യാണ്ടായിപ്പോയി. അല്ലേല്‍ ഒരു കൈ നോക്കാരുന്നു."
"പോടാ ഇവ്ടുന്ന്, ഒന്നൂല്ലേലും 10-26 വയസ്സായില്ലേ. ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍ വീണ്ടും.
"ടാ, വല്ലാണ്ട് തലവേദന എടുക്കുന്നു.. ഞാന്‍ കിടക്കട്ടെ.. എന്തായാലും ബെഡ്റൂം ന്‍റെ വാതില്‍ അടച്ചിട്ടുണ്ട് ഞാന്‍. അടുക്കളയില്‍ നിന്നു വല്ല എലിയും ഇനി ഇങ്ങട് വരണ്ട."
"ആ ശരി എന്നാ, കിടന്നുറങ്ങ്."- വിപിന്‍ ഫോണ്‍ വച്ചു.
* * *
"ഒരെലിയെപ്പോലും കൊല്ലാന്‍ ആവൂല്ലാന്നു വച്ചാല്‍.."- വിപിന്‍റെ ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ തറച്ചു. "അല്ലാ, ഒരു കൈ നോക്കിയാലോ?"- പെട്ടെന്ന് മനസ്സിലൂടെ കുറെ കാലം മുന്‍പത്തെ ഒരു സംഭവം ഓടി വന്നു. അതിലെയും ഇതിലെയും ജീവികളെ compare ചെയ്യാന്‍ പറ്റില്ല, എങ്കില്‍ പോലും..
അന്ന് ഞാന്‍ പ്രീ-ഡിഗ്രി ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം അച്ചാച്ചന്‍ പെട്ടെന്ന് വന്നു വിളിച്ചു- "അരൂ, കണ്ണാ.. വേഗം വാ, അവിടെ ഗോപിയുടെ വീട്ടില്‍ ഒരു പാമ്പ് കയറി. അകത്തൂന്ന് ആ ചൂരലും എടുത്തോ !" (FYI- ഇതില് 'ഗോപി' എന്ന് പറയുന്നത് എന്‍റെ അച്ഛന്‍റെ അനിയന്‍, 'അരുണ്‍' എന്‍റെ ചേട്ടന്‍, പിന്നെ 'കണ്ണന്‍' ഞാന്‍.)
കേട്ടപാടെ ചാടി ഇറങ്ങിയില്ലേ ഞാനും ചേട്ടനും. അച്ചാച്ചന്‍ മുന്നിലും, ഞങ്ങള്‍ രണ്ടാളും വടിയൊക്കെ പിടിച്ച് പുറകെയും. 2 അടി നടന്നപ്പഴാ ഓര്‍ത്തേ- "അല്ലാ, പാമ്പിനെ അല്ലേ കൊല്ലാന്‍ പോണേ.. എന്‍റെ അമ്മേ, മനസിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു അപ്പൊ. എന്തായാലും നടന്ന് ഇളയച്ഛന്റെ വീടെത്തി അപ്പഴേക്കും..
ഏറ്റവും പുറത്തായി ഗ്രില്ലിട്ട ഒരു റൂമിലാണ് ഒരു 'ചേര' കയറിയിരിക്കുന്നത്. വെളുത്തുള്ളി, മണ്ണെണ്ണ തുടങ്ങിയ നാടന്‍ രീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട് ഒരു 3-4 ആളുകള്‍ പുറത്ത് നില്‍പ്പുണ്ട്. വടിയൊക്കെ പിടിച്ച് 'കടത്തനാടന്‍ അമ്പാടി' style ല്‍ അച്ചാച്ചനും പിള്ളേരും വരണ സീന്‍ കണ്ട് അവരൊക്കെ വഴി മാറി.
എന്ത് ചെയ്യണം എന്നൊരു പിടിയില്ല. അച്ചാച്ചനൊരു തുടക്കമിടുംന്നുള്ള പ്രതീക്ഷയില്‍ നോക്കിയപ്പോ- "പിന്നെ നിന്നെയൊക്കെ എന്തിനാടാ കൊണ്ട് വന്നേ??" എന്നാ ഭാവത്തില്‍ അച്ചാച്ചന്‍ ഇങ്ങട് നോക്കുന്നു. പക്ഷെ ഭാഗ്യത്തിന് ചേട്ടന്‍ അല്‍പ്പം ധൈര്യവാനായിരുന്നു. വലത്തേ കൈയ്യില്‍ വടി ചുഴറ്റി ചേട്ടന്‍ പയ്യെ മുന്പോട്ട് നീങ്ങി. ഗ്രില്ലില്‍ കൂടി നോക്കിയാല്‍ പാമ്പിനെ കാണാം. എല്ലാരും പ്രതീക്ഷിച്ചു- ഇപ്പോ ചേട്ടന്‍ അകത്ത് കയറി അതിനെ ഓടിച്ച് വിടും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. പുറത്ത് തന്നെ നിന്നോണ്ട് ചേട്ടന്‍ വടി കൊണ്ട് ഗ്രില്ലില്‍ 4-5 അടി !. എന്നിട്ട് ഒരു ഡയലോഗും-
"പോടാ.. പോടാ.. ഇറങ്ങിപ്പോവാന്‍.."
പിന്നെ പാമ്പിനല്ലേ മലയാളം മനസ്സിലാവുന്നെ !. അനങ്ങി പോലുമില്ല അതവിടുന്ന് . എന്തായാലും തൊട്ടടുത്ത് workshop നടത്തുന്ന മോഹനന്‍ ചേട്ടന്‍ ആ വഴി അപ്പോ വന്നത് കൊണ്ട് രക്ഷപെട്ടു. പുള്ളി അകത്ത് കയറി സംഭവത്തെ ഓടിച്ച് വിട്ടു.
* * *
ഈ കാര്യം ഓര്‍ത്തപ്പോ ഞാനൊരു തീരുമാനം എടുത്തു- "വേണ്ട, ഇപ്പോ ഒരു സാഹസത്തിനു പോവണ്ട. എലിക്ക് എലിയുടെ പാട്, നമുക്ക് നമ്മുടെ..". ആ 4 മണി നേരത്തും ഞാന്‍ കമ്പിളിയെടുത്ത് തലവഴി മൂടി.
അപ്പോഴും അടുക്കളയില്‍ നിന്നു 'കിര് കിരാ..' ശബ്ദം കേള്‍ക്കുന്നുണ്ടാരുന്നു..
* * *
ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും- വിപിന്‍ ന്‍റെ മൊബൈലില്‍ വീണ്ടും എന്‍റെ കാള്‍- "Priyanka, 1 mintte.. I'll come in a while"- അവന്‍ സീറ്റില്‍ നിന്നു എണീറ്റ് pantry area യില്‍ ചെന്ന് ഫോണ്‍ എടുത്തു.
"എന്താടാ... എലി നിന്നെ പിടിച്ച് തിന്നോ???"
"അല്ലളിയാ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങോട്ട് യാതൊരു ശല്യവും ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ബെഡ് റൂമിന്‍റെ വാതില്‍ close ചെയ്തൂന്ന്..."
"ഉവ്വ്.."
"അങ്ങനെ ഒന്ന് സമാധാനം ആയി കിടക്കുവാരുന്നു. അപ്പഴാ 'പട പടാ പടാ..' ന്ന് 4-5 മുട്ട് വാതിലില്‍. ഇവിടെ ബെഡ് റൂമില്‍ ഉണ്ടാരുന്ന ഒരെണ്ണത്തിനു പുറത്തോട്ട് പോണം!. ആകെ desp ആടാ ഇവിടുത്തെ അവസ്ഥ. എന്‍റെ മനസമാധാനം ആകെ പോയി."
"ഹ ഹ ഹ.. നിനക്കിത് തന്നെ വരണം. ഞാനപ്പഴേ പറഞ്ഞതല്ലേ.."
"എന്ത്?"
"എല്ലാത്തിനേം തല്ലിക്കൊന്നു പള്ളേല്‍ കളയാന്‍.."
"എന്തുവാടാ ഇത്? ഒരു സുഹൃത്ത് ഒരു ആപത്തില്‍ പെട്ട ഇരിക്കുംപോളാണോ ഇത് പോലെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയുന്നേ? നീ ഏതായാലും നേരത്തെ വരാന്‍ നോക്ക്, OK.."
"ശരി ഫോണ്‍ വയ്ക്ക് നീയ്. ഇവ്ടെയേ മീറ്റിംഗ് തുടങ്ങാറായി, bye. വിപിന്‍ ഫോണ്‍ കട്ട് ചെയ്തു.
അപ്പഴും background ല്‍ അടുക്കളയില്‍ നിന്ന് തട്ടലിന്‍റെയും മുട്ടലിന്‍റെയും ശബ്ദം കേള്‍ക്കാരുന്നു. 'എന്നാലും ഈ എലികള്‍ക്കും ഇത്ര സ്നേഹമോ?'- നമ്മുടെ നാട്ടിലെ റോഡില്‍ വാട്ടര്‍ അതോറിട്ടിക്കാര്‍ കുഴിച്ച കുഴിയില്‍ വീണ ഒരു കാല്‍നടക്കാരനെയും അയാളെ പിടിച്ച് കയറ്റാന്‍ ശ്രമിക്കുന്ന നാട്ടുകാരുടെയും ഒരു ചിത്രം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നാലും ഇവിടെ ഇപ്പോ ഇത്.. എലിയല്ലേ..
ഒരു 2 മിനിറ്റ് ഞാന്‍ ആലോചിച്ചു, പിന്നെ എണീറ്റു. നേരെ പോയി ഊരി വച്ചിരുന്ന ഷൂസ് കാലില്‍ എടുത്തിട്ടു, ചെന്ന് TV യുടെ സൈഡില്‍ വച്ചിരുന്ന ഒരു വിക്കറ്റ് ഉം കയ്യിലെടുത്തു. എവിടുന്നാണ് അപ്പഴാ ധൈര്യം എനിക്ക് വന്നു ചേര്‍ന്നത് എന്നറിയില്ല. എങ്കിലും അടുക്കളയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു.
അവിടെ വേറെ ബഹളങ്ങള്‍ ഒന്നുമുണ്ടാരുന്നില്ല അന്നേരം. ഒരു 5 അടി ദൂരെ നിന്ന് വിക്കറ്റ് കൊണ്ട് പയ്യെ ആ pit ന്‍റെ അടപ്പ് തള്ളി നീക്കി. എന്നിട്ട് ചില സിനിമകളുടെ അവസാനം നായകന്‍ വില്ലനെ നോക്കി പറയും പോലെ ഒരു ഡയലോഗും- "പോ, എവ്ടെലും പോയി ജീവിക്ക്. ഇനി എന്‍റെ കണ്‍വെട്ടത്ത് വന്നേക്കരുത് !"
ഞാന്‍ തിരിച്ച് നടന്നു. അപ്പഴും, അടുക്കളയുടെ വാതില്‍ ചാരാന്‍ ഞാന്‍ മറന്നില്ല...
എലിവാല്‍ക്കഷ്ണം: എന്നും 7 മണിക്ക് റൂമിലെത്തുന്ന എന്‍റെ പ്രിയ റൂംമേറ്റ് അന്നെത്തിയത് 9:30 ക്ക്, മീറ്റിംഗ് നീണ്ടത്രെ ! എങ്കിലും പിന്നീടുള്ള 2-3 ദിവസങ്ങള്‍ എലികള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാരുന്നു ഇവിടെ. തൊട്ടടുത്ത റൂമിലെ ചിലര്‍ വരെ നമുക്ക് സഹായം വാഗ്ദാനം ചെയ്തെത്തി. അവര്‍ക്ക് വടി എടുത്ത് കൊടുത്തും, കൃത്യ സമയത്ത് വാതിലുകള്‍ അടച്ച് എലിയെ ഒറ്റപ്പെടുത്തിയും ഞാനും എന്‍റെ പോരാട്ടവീര്യം തെളിയിച്ചു !
:-)
അനില്‍സ്
Wednesday, May 13, 2009
സാഗര്‍ ഏലിയാസ് ജാക്കിയും ഇസഹാക്കും !
അങ്ങനെ രാവിലെ ഇറങ്ങി വീട്ടീന്ന്- ഞങ്ങള്‍ 6 പേര്. അതില്‍ വിപിനും ആനന്ദിനും വല്യ താല്‍പര്യം ഒന്നും ഉണ്ടാരുന്നില്ല ഈ പടത്തിന്. നാട്ടീന്നു അത്ര നല്ല റിപ്പോര്‍ട്ട് ഒന്നുമല്ലല്ലോ പടത്തിനെ കുറിച്ച് വന്നത്. ‘ തുടക്കം മുതല്‍ ലാലേട്ടന്‍ കാറില്‍ നിന്നും ഇറങ്ങുന്നു, ചുമ്മാ മ്യുസിക്കും ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. ‘ - ഇങ്ങനൊക്കെ അല്ലേ ചിലര്‍ പടത്തെ കുറിച്ച് പ്രചരിപ്പിച്ചേ. പക്ഷെ ബാക്കി ഉള്ള 4 പേരും (ശ്രീജിത്ത്, മിഥുന്‍, ഇസഹാക്ക്, പിന്നെ ഈ ഞാന്‍) കട്ട ലാലേട്ടന്‍ ഫാന്‍സ്. എല്ലാരും ഓരോ വട്ടം പടം കണ്ടവര്‍. ഇസഹാക്ക് ആണേല്‍ already 2 വട്ടം കണ്ടു കഴിഞ്ഞു. "എനിക്കിനീം വയ്യ, വേറെ ഏതേലും പടത്തിനു കയറാം" എന്നവന്‍ ഇറങ്ങിയപ്പോ തൊട്ട് പുലമ്പുന്നുണ്ടാരുന്നു. പക്ഷെ ആരു കേള്‍ക്കാന്‍.. ബസ്സില്‍ കേറിയപ്പോ മുതല്‍ വിപിനും ആനന്ദും പറഞ്ഞു തുടങ്ങി- "പടം വെറുതെ bore ആയിരിക്കും, അങ്ങനാണല്ലോ എന്റെ ഫ്രണ്ട്സ് പറഞ്ഞേ.." "ഒന്നു പോയേടാ ഇവ്ടുന്ന്"- ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല അവരുടെ സംഭാഷണം. "ഒരു കഥയും ഇല്ലാന്നാ കേട്ടേ" "പിന്നേ.. സിനിമയ്ക്ക് കഥ വേണംന്നു നിര്‍ബന്ധം ഉണ്ടോ?? അതിന്റെ ക്യാമറ വര്ക്ക് ശ്രദ്ധിക്ക്, മ്യൂസിക് കേള്‍ക്ക്. അല്ലാണ്ട് വെറുതെ.. പിന്നെ ലാലേട്ടനല്ലേ നായകന്, വേറെന്ത് വേണം?" -ശ്രീജിത്ത് വീണ്ടും. "ലാലേട്ടന്‍.. കണ്ടാലും മതി. എന്ത് തടിയാ?? നായിക ആയിട്ട് ഭാവനയും. കൊള്ളാം!!" "എടാ മനുഷ്യന്മാരായാല്‍ ഇത്തിരി തടി വേണം. അതാ കേരളത്തിലെ സൌന്ദര്യ സങ്കല്‍പം. ലേശം കുടവയറും കൂടി ഉണ്ടേല്‍ OK ആയി. അല്ലാതെ ഈ ചോക്കളേറ്റ് നായകന്മാരെ ഒക്കെ മലയാളികള്‍ അംഗീകരിക്കുവോ?? പിന്നെ നായികേടെ കാര്യം.. ഇപ്പൊ അവളൊക്കെ അല്ലേ ഉള്ളൂ. ബാക്കി എല്ലാര്‍ക്കും പ്രായം ആയില്ലേ.." ഞാനും വിട്ടു കൊടുത്തില്ല. മിഥുനു പറയാനുണ്ടാരുന്നത് വേറൊന്നാരുന്നു. SAJ ടെ introduction സീന്‍ ലെ പരുന്തിനെ പറ്റി- "നിനക്കറിയോ, അതിനു ഒരു ദിവസത്തെ വാടക 1.5 കോടി രൂപയാണത്രേ !!" "പോടാ.." വിപിന്‍ ഒരു എക്സ്ക്ളമേഷന്‍ മാര്ക്ക് ഇട്ടു. "സത്യായിട്ടും!! ഞാന്‍ അമല്‍ നീരദ് ആയിട്ടുള്ള ഇന്റര്‍വ്യൂ ഇല്‍ കേട്ടതല്ലേ.." "നീ കേട്ടോ??" "അല്ല.. അരുണ്‍ ചേട്ടന്‍ കണ്ടാരുന്നു ഇന്റര്‍വ്യൂ. അങ്ങേരാ എന്നോട് പറഞ്ഞെ. അറിയില്ലേ അരുണ്‍ ചേട്ടനെ?? എന്റെ കുബിക്കിളിലെ??.." "ഓഹ് അപ്പൊ നീ കണ്ടിട്ടില്ലാല്ലേ??" "ഇല്ലാ, എന്നാലും സംഭവം സത്യാ. ദുബായിലെ വല്ല്യൊരു ഷേക്കിന്റെ പരുന്താ അത്. അയാളോടല്ലാതെ വേറെ ആരോടും ആ പരുന്ത് ഇതു വരേം ഇണങ്ങീട്ടില്ല. പക്ഷെ ലാലേട്ടനോട്.. പുല്ല് പോലെ ഇണങ്ങിയില്ലേ.. കണ്ടാ.." (എന്ത് കണ്ടാ ന്നു? ഞാന്‍ മനസ്സില്‍ ചിന്തിച്ചു.) "പിന്നെ ഫസ്റ്റ് ദിവസം 512 ഷോ യാ കേരളത്തില്‍ നടന്നെ.. അതു വേള്ഡ് റെക്കോഡാ." "വേള്ഡ് റെക്കോഡോ?? "അല്ലാ, റെക്കോഡാ.. കേരളത്തില്.. മിഥുനെ കുറിച്ച് എനിക്കഭിമാനം തോന്നി. ഇവന്‍ പണ്ട് രാഷ്ട്രീയത്തില്‍ ഉണ്ടാരുന്നോ? * * * അങ്ങനെ അതുമിതും ഒക്കെ പറഞ്ഞ് PVR ല്‍ എത്തി. "2:15 നാ പടം. ടിക്കറ്റ് ഇപ്പഴേ ബുക്ക് ചെയ്തിട്ടേക്കാം. അല്ലേല്‍ കിട്ടിയില്ലേലോ? ഞാന്‍ കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തു. "പിന്നേ തിരക്ക്.. മിക്കവാറും 6 ടിക്കറ്റ് ഒന്നിച്ച് എടുത്തതിനു തീയേറ്ററുകാര്‍ നമുക്ക് വല്ല അവാര്‍ഡും തരും" ആനന്ദ് പറഞ്ഞു. അവന്റെ മറുപടി എനിക്ക് തീരെ പിടിച്ചില്ല - ചുമ്മാ കുറ്റം പറയാനാണേല്‍ ഇവനൊക്കെ വരണതെന്തിനാ??? ഞാന്‍ കാശു collect ചെയ്യുന്നതിനിടെ ഇസഹാക്ക് വീണ്ടും ചോദിച്ചു - "അളിയാ വേറെ ഏതേലും പടം.. ദാ ‘ Fast and Furious ‘ കളിക്കണുണ്ട്, നമുക്കതിനു കേറാം. ഞാനിത് 3 @ആമത്തെ വട്ടമാ.." "അതിനെന്താ അളിയാ, 3 അല്ലേ ആയുള്ളു. നമ്മള്‍ അതൊക്കെ ആ ഒരു സ്പിരിറ്റ് ഇല്‍ എടുക്കണ്ടേ?? മിഥുന്‍ മറുപടി പറഞ്ഞു. "ടാ എന്നാലും.." "ഒരെന്നാലുമില്ല, ഒന്നൂല്ലേല്‍ നമ്മളൊക്കെ മോഹന്‍ലാല്‍ ഫാന്‍സ് അല്ലേടാ.." അതില്‍ ഇസഹാക്ക് വീണു. പിന്നെ അവണ്ടെ പ്ളാനുകള്‍ ആരുന്നു എല്ലാം. "ശ്ശെടാ, ഇത്തിരി വര്‍ണക്കടലാസ് എടുക്കാമായിരുന്നു." "എന്തിനാ??" "അല്ലാ.. പടം തുടങ്ങുമ്പൊ എറിയാന്‍.. ഞങ്ങല്‍ നാട്ടിലൊകെ അങ്ങനാ" "അതു നാട്. ഇതു ബാംഗ്ളൂര്‍ മള്‍ട്ടിപ്ളെക്സാ. ഒരു വല്യ തമാശ കേട്ടാലും പേരിനൊന്നു ചിരിച്ച്, പിശുക്കി മാത്രം കൈ അടിക്കുന്ന ആള്‍ക്കാരാ.. " "ഒന്നു പോടാ, നമുക്കെന്ത് നോക്കാന്‍.. മറ്റുള്ളവര്ക്ക് വേണ്ടി ഒരിക്കലും നമ്മള്‍ മാറരുത്.. നിങ്ങളില്ലേല്‍ വേണ്ട, ഞാന്‍എന്തായാലും ഇന്നു തകര്‍ക്കും.."- അവന്‍ 120 രൂപ എന്റെ നേരെ നീട്ടി. ഇന്നാ പോയ് ടിക്കറ്റ് എടുക്ക്.. "അത്രേ ഉള്ളൂ മച്ചൂ" - മിഥുന്‍ ഇസഹാക്കിന്റെ തോളത്ത് തട്ടി. ഞാന്‍ പോയി ടിക്കറ്റ് എടുത്തു വന്നു. എന്തേലും കഴിക്കാം ന്നു കരുതി നീങ്ങിയപ്പോഴാ മിഥുന്‍ ഒരു ഡയലോഗ് അടിച്ചേ.. "ഒരു പടം 3 പ്രാവശ്യം ഒക്കെ കാണുവാന്നു പറഞ്ഞാ??" "എന്താന്നു്..? "അല്ല ഈ ഇസഹാക്കിന്റെ ഓരോ കാര്യങ്ങളേയ്.. നമ്മള്‍ പിന്നെ 2 ആമത്തെ ആണെന്നു കരുതാമ്. ഇതു 3 വട്ടമ്, അതും ഈ പടം.. കൈയ്യില്‍ കാശുണ്ടെന്നു വച്ച്.." "എടാ നിന്നെ ഞാന്‍ എടുത്തോളാമെടാ, നീ ഒറ്റ ഒരുത്തനാ എന്നെ കൊണ്ട്.. ആ എതായാലും ടിക്കറ്റ് എടുത്ത് പോയില്ലെ.." എല്ലാരും അവന്റെ വിഷമം സ്വന്തം ചിരി ആക്കി മാറ്റി. പക്ഷെ ദൈവം ഇസഹാക്കിനായ് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.. എ1 മുതല്‍ എ6 വരെ ഉള്ള ടിക്കറ്റ് ആരുന്നു ഞങ്ങള്‍ക്ക് കിട്ടിയെ. ഒരറ്റത്ത് നിന്നു തുടങ്ങി എല്ലാരും ഇരുന്നു. ഇസഹാക്ക് എ6 ല്. അവന്റെ കസേര മാത്രം പുറകോട്ട് വളയുന്നില്ല. അതോണ്ട് നേരെ ഇരുന്നു തന്നെ സിനിമ കാണണം. "ഹ ഹാ ഇസഹാക്കിനു പിന്നേം പണി കിട്ടി" - ശ്രീജിത്ത് ഉറക്കെ ചിരിച്ചു. പക്ഷെ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടാരുന്നില്ല. എ7 ലും എ 8ലും ആയിട്ട് 2 പെണ്‍കുട്ടികള്‍ വന്നങ്ങിരുന്നു. ജീന്‍സ് ഉം ടീ-ഷര്‍ടും ഒക്കെ ധരിച്ച്. മുടി ഒക്കെ പറത്തി.. ഇവരു ഹിന്ദിക്കാരാണോ? എനിക്കൊരു സംശയം. "പിന്നേ ഹിന്ദിക്കാരല്ലേ SAJ കാണാന്.. ഒന്നു പോടാ.." "അല്ലാ.. ‘ കമ്പനി ‘ യില്‍ അഭിനയിച്ചതിനു ശേഷം ലാലേട്ടന്റെ പേരു അങ്ങ് ഉത്തരേന്‍ഡ്യയില്‍ വരെ അല്ലേ !!"- ഞാനെന്റെ പോയിന്റ് വ്യക്തമാക്കി "ഒന്നു നിര്‍ത്തെടാ, അതാണൊ ഇപ്പഴത്തെ നമ്മുടെ പ്രശ്നം? അവ്ടെ ഇസഹാക്ക്.."- ശ്രീജിത്ത് ഇടയ്ക്ക് കയറി. നോക്കീപ്പൊ നമ്മുടെ ഇസഹാക്ക് കാലുമ്മെ കാലും കയറ്റി വച്ച് background ലെ ഇംഗ്ളീഷ് പാട്ടിനു താളം പിടിച്ചിരിക്കുന്നു. "എടാ.." "ഞാനിപ്പൊ ശരിയാക്കി തരാം. അങ്ങനെ അവന്‍ മാത്രം ഒറ്റക്ക് ആളാവണ്ട" - മിഥുന്‍ പറഞ്ഞു. ചുറ്റും ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവന്‍ ഇസഹാക്കിനോട് ഒരു ചോദ്യമ്- "ടാ.. cigarette ഉണ്ടോ നിന്റെ കൈയ്യില്??" "എഹ്ഹ്.. അതിനു ഞാന്‍ വലിയ്ക്കാറില്ലല്ലോ. ആ പെണ്‍പിള്ളാരെ നോക്കി ഇസഹാക്ക് മറുപടി പറഞ്ഞു. "അല്ല, നീയല്ലേ ഫുള്‍ പായ്ക്കറ്റ് വാങ്ങിയത്? നിന്റെ കൈയ്യില്‍ കാണണമല്ലോ.." ഒന്നും പറഞ്ഞില്ല ഇസഹാക്ക്. എങ്കിലും അവന്റെ താളം പിടുത്തം നിന്നു, കയറ്റി വച്ചിരുന്ന കാലും താഴെ ഇറങ്ങി. ഹോ, ചെറിയൊരാശ്വാസം, എല്ലാരും മിഥുനു കൈ കൊടുത്തു. പയ്യെ പടം തുടങ്ങാറായി. ‘ ജോസ്കോ ‘ യുടേയും ‘ ആലുക്കാസ് ‘ ന്റെയും ഒക്കെ പരസ്യം കാട്ടിയതിനു ശേഷം "ആശിര്‍വാദ് സിനിമാസ്" എന്നു എഴുതി കാട്ടിയപ്പൊ നിറഞ്ഞ കൈയ്യടി ആരുന്നു - (ഞങ്ങള്‍ 3 പേരും മാത്രം. വേറെ ആരും ഒന്നു അനങ്ങി പോലുമില്ല.) ഞാന്‍ ഇസഹാക്കിനെ നോക്കി, അവന്‍ "ഇതെന്ത്വാടാ മര്യാദക്ക് ഇരുന്നൂടെ തീയേറ്ററില്??" എന്നുള്ള ഒരു മുഖഭാവത്തില് ഇരിക്കുന്നു. ആകെ ലാലേട്ടനെ introdcuce ചെയ്യണ സീന്‍ ഇല്‍ അവനൊന്നു കൈയ്യടിച്ചു, അതും Lords ഇല്‍ സച്ചിന്‍ century അടിക്കുമ്പൊ ആദരസൂചകമായി എണീട്ട് നിന്നു കൈയ്യടിക്കുന്ന ഇംഗ്ളീഷ്കാരെ പോലെ.. പക്കാ ഡീസന്റ് ആയി.. ഇവന്‍ തന്നെ ആണോ ‘ പടം തകര്‍ക്കണം ‘ ന്നും പറഞ്ഞ് തീയേറ്ററില്‍ കേറിയവന്‍?? അടുത്ത് ഓരോരുത്തര്‍ വന്നു ഇരിക്കുന്നതിന്റെ ഓരോ വ്യത്യാസങ്ങളേയ്.. തീര്‍ന്നില്ല, ഇടക്കിടെ ഇങ്ങോട്ട് നോക്കി ഓരോ പറച്ചിലും- "ഞാന്‍ അന്നേരമേ പറഞ്ഞതാ ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് നു കേറാംന്നു. ഈ പടത്തില്‍ എന്തിരുന്നിട്ടാ???"- എന്നിട്ട് പാളി ഒന്നു വലത്തോട്ട് നോക്കും. അപ്പഴും അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ ആരോടോ സംസാരിക്കുവാരുന്നു.. പടം ഒരുപാട് പുരോഗമിച്ചേലും എല്ലാരുടേം ഒരു കണ്ണ് ഇസഹാക്കിലാരുന്നു- നോക്കുമ്പൊ ഉണ്ട് അവന്‍ ഉറങ്ങുന്നു !! പാവം ബോര്‍ അടിച്ചിട്ടാരിക്കുമ്, 3 @ആമത്തെ വട്ടമല്ലേ ഇത്.. എങ്കിലും അവന്റെ തല പയ്യെ ആ പെണ്‍പിള്ളേര്‍ ഇരിക്കുന്ന സൈഡ് ലേക്ക് പോണുണ്ടോ??? ഉറങ്ങി വീഴുന്ന മട്ടില്? എടാ കള്ളാ.. പെട്ടെന്നാ അവള്‍ കൈ അങ്ങു പൊക്കിയേ. ഞാന്‍ കരുതി- തീര്‍ന്നു- ഇസഹാക്കിനു തല്ലു കിട്ടി !! പക്ഷെ അവള്‍ടെ കൈ പൊക്കല്‍ വേറെ ഒരുത്തനുള്ള സിഗ്നല്‍ ആരുന്നു. 1/2 മണിക്കൂറോളം വൈകിയേലും അവള്‍ടെ കൂടെ ഉത്തരവാദിത്തപ്പെട്ട ഒരുത്തന്‍ അവസാനം വന്നു കയറി. അവള്‍ ഇരുന്ന സീറ്റില്‍ ഇരുന്നു. അവളാകട്ടെ ഒരു സീറ്റ് മാറീം അങ്ങിരുന്നു പടത്തിന്റെ ഇതു വരെ നടന്ന കഥയൊക്കെ അവനു പറഞ്ഞ് കൊടുക്കുന്നു.. "ഹോ ആശ്വാസം ആയി അളിയാ ! ഞാന്‍ സന്തോഷം കൊണ്ട് എല്ലാരേം കെട്ടിപ്പിടിച്ചില്ലെന്നേ ഉള്ളു.. ‘ Interval ‘ എന്നു എഴുതിക്കാണിച്ചപ്പൊ - എ6 ഇല്‍ നിന്നു ഒരു വിളി കേട്ടൂ - "ജയ് ലാലേട്ടന്‍ !!!" -അനില്‍സ്, 13th May 2009 |
Saturday, April 4, 2009
2 വരിക്കഥ..
ഇപ്പൊ ഞാന്‍ ആകാശത്ത് നോക്കാറില്ല. മുന്‍പ് നോക്കിയിരുന്നത്, "ഇന്നെത്ര നക്ഷത്രങ്ങളാല്ലേ മാനത്ത് !!" എന്നവളോട് പറയാന്‍ വേണ്ടി മാത്രവും...
Sunday, March 22, 2009
2 ആം ക്ളാസ്സും പ്രണയവും അതിന്റെ തുടര്‍ച്ചയും !
ഒരുപാട് കാലത്തിനു ശേഷം പഴയ കൂട്ടുകാരെ കാണുന്നതോ സംസാരിക്കുന്നതോ ഒരു സുഖമുള്ള ഏര്‍പ്പാടാ. ആതും നമ്മള്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരാളാണെങ്കില്‍ പറയുവേം വേണ്ട. അങ്ങനെ ഒരനുഭവം ഇക്കഴിഞ്ഞ ദിവസം എനിക്കും ഉണ്ടായി. പണ്ട് 2 ആം ക്ളാസ്സില്‍ ഒപ്പം പഠിച്ച ഒരാളോട് കുറെ നേരം ചാറ്റ് ചെയ്തു. ആ ചെറിയ പ്രായത്തിലും വെറുമൊരു ക്ളാസ്സ്മേറ്റ് മാത്രമായിരുന്നില്ല എനിക്കവള്‍. അതു കൊണ്ട് തന്നെ ആവണം, ഒരുപാട് സന്തോഷവും തോന്നി അന്നേരം..
* * *
ഇവിടെ ഓഫീസില്‍ എന്റെ ക്യുബിക്കിളില്‍ പുതുതായ് വന്ന ഒരു മലയാളിയെ, (പേരു ധന്യ) പരിചയപ്പെടുകയായിരുന്നു ഞാന്‍.. ‘നാട്ടില്‍ എവിടെയാ, എവിടാ പഠിച്ചേ..? ‘ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങള്‍ക്കിടയില്‍ അവള്‍ടെ ഒരു ഉത്തരം എന്റെ മനസ്സിലുടക്കി- നിര്‍മ്മല ഹൈസ്ക്കൂള്‍!! ആലുവയിലെ പ്രശസ്തമായ ഇംഗ്ളീഷ് മീഡിയം ഗേള്‍സ് ഹൈസ്കൂള്‍..
എന്റെ ഓര്‍മ്മകള്‍ പുറകോട്ട് പോയി. ഒന്നോ രണ്ടോ അല്ല, ഏകദേശം 18 വര്‍ഷത്തോളം. അന്നു ഞാന്‍ 2 ആം ക്ളാസ്സില്‍ പഠിക്കുന്നു, ആലുവ സെന്റ്. ജോണ്സ് സ്കൂളില്. ആ സ്ക്കൂളിനെ പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ എടുത്താല്‍ അതില്‍ അദ്യത്തെ പേജ് അവളെ പറ്റിയാ - മിനു !! എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. അമ്മക്ക് ജോലി ഉള്ളതു കാരണം എന്നെ LKG ക്കും മുന്‍പേ കുറേ നാള്‍ അടുത്തൊരു YWCA യില്‍ ആക്കിയിരുന്നു. അവിടം മുതല്‍ക്കെ എന്റെ കൂടെ ഉണ്ടാരുന്നു മിനു. തമ്മില്‍ സംസാരിച്ചിട്ടുണ്ടോ എന്നൊന്നും ഓര്‍ക്കണില്ല. എന്നാലും ഉച്ചക്ക് എല്ലാ കുട്ടികളും കൂടെ വരി വരി ആയി കിടന്നുറങ്ങുന്നതും, പിന്നെ 4 മണിക്ക് എണീക്കുമ്പോ ഒന്നിച്ച് ഇരുന്നു ബിസ്ക്കറ്റ് ഒക്കെ കഴിക്കുന്നതും.. അങ്ങനെ എന്തൊക്കെയൊ അവ്യക്ത ചിത്രങ്ങള്‍ ഇപ്പഴും മനസിലുണ്ട്..
ധന്യയോട് ഞാന്‍ ചോദിച്ചു - "അല്ലാ, ഒരു മിനുവിനെ അറിയോ നീയ്?"
"ഏത്.."
"1999 ഇല്‍ SSLC പാസ്സ് ഔട്ട് ആയ..?"
"മിനു ഗോപിനാഥ്. SSLC ക്ക് റാങ്ക് കിട്ടിയ..?"
"ആഹ്, അതു തന്നെ.."
ഞാനുമോര്‍ക്കുന്നുണ്ട് റിസല്‍ട്ട് വന്ന ആ ദിവസം. പത്രം അരിച്ച് പെറുക്കി ഓരോ സ്കൂളിന്റേം വിജയ ശതമാനം ഒക്കെ നോക്കി വരുമ്പഴാ ഒരു ഫോട്ടോ കണ്ടേ.. മിനു - 13 ആം റാങ്ക് !! കുറച്ച് നേരം നോക്കി നിന്നു ഞാന്‍ ആ ഫോട്ടോയില്‍ തന്നെ..
"ശ്ശെടാ, ഇതു സുഭദ്രേടെ മോളല്ലേ?- അമ്മ പേപ്പര്‍ തട്ടിപ്പറിച്ചത് പെട്ടെന്നാരുന്നു.
"കണ്ട് പഠിക്കെടാ പിള്ളേരു മാര്ക്ക് വാങ്ങിക്കുന്നത്.." - ഒരു വിധം നല്ല മാര്ക്ക് ഉണ്ടായിരുന്നിട്ടും വെറുതെ എന്നെ ഒന്നു വഴക്ക് പറഞ്ഞു അമ്മ അന്നേരം..
"അവള് നമ്മുടെ കമ്പനിയില്‍ തന്നെ ഉണ്ട്, തിരുവനന്തപുരത്ത്."
"ആഹാ..അതു കൊള്ളാല്ലോ.."
പിന്നെയും കുറച്ച് കാര്യങ്ങള്‍ ഒക്കെ പറഞ്ഞതിനു ശേഷം ഞാന്‍ എന്റെ ക്യുബിക്കിളിലേക്ക് നീങ്ങി. ആദ്യം ചെയ്ത കാര്യം ചാറ്റ് എടുത്ത് "മിനു" എന്നു search ചെയ്യാന്‍ കൊടുത്തു. അങ്ങനെ ഒരാള്‍ ഈ കമ്പനിയില്‍ ഉണ്ടെങ്കില്‍ അപ്പൊ തന്നെ അറിയാന്‍ പറ്റും. തെളിഞ്ഞു വന്ന 3-4 മിനു കളില്‍ നിന്നും ഞാന്‍ കണ്ടെത്തി അവളെ - "Minu Gopinath, Base location: Thiruvananthapuram, Current location: US".
"അപ്പോ ആള്‍ ഇവിടില്ല"- എന്റെ പ്രതീക്ഷകള്ക്ക് ഒരു ചെറിയ കടിഞ്ഞാണ്‍ വീണു.
"13ത് അല്ല 12 ത് ആണു് !! - അവള്‍ സീരിയസ് ആയെന്നു തോന്നി..
"പോട്ടെ ഒരു റാങ്ക് ന്റെ വ്യത്യാസമല്ലേ, ഇവിടെ SSLC ജയിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടെന്നറിയോ ഓരോ കൊല്ലവും കേരളത്തില്‍ !!"
ഇതിനു അവള്‍ടെ മറുപടി ഒരു ‘‘ ആരുന്നു. എന്റെ മറുപടി ഇഷ്ടപ്പെട്ട പോലെ ഒരു കൊച്ചു smiley. അവള്‍ക്കറിയോ കുറച്ച് നാളുകള്‍ക്കാണേല്‍ പോലും ഞാന്‍ അന്നു ആ പത്രക്കടലാസ് എന്റെ അലമാരയില്‍ സൂക്ഷിച്ച് വച്ച കഥ..
"പിന്നെ എന്താ ഇപ്പഴത്തെ status? കല്യാണം ഒക്കെ കഴിഞ്ഞോ??
"ഇല്ല.. ഇപ്പഴും ഒറ്റക്ക് തന്നെ.. സ്വതന്ത്രയായി.."
ധന്യ എന്നോട് പറഞ്ഞിരുന്നു ഈ കാര്യം. എങ്കിലും അവളായിട്ട് തന്നെ അതൊന്നു് പറയട്ടേന്നു കരുതി.
"ഇപ്പോ എവ്ടാ താമസം? ആലുവയില്‍ തന്നാണോ?" ആദ്യമായി അവള്‍ ഇങ്ങോട്ടൊരു ചോദ്യം എറിഞ്ഞു.
"അല്ല, എന്റെ 8 ആം ക്ളാസ്സ് വരെയെ ആലുവയില്‍ ഉണ്ടാരുന്നുള്ളു. പിന്നെ പറവൂര്‍ക്ക് മാറി"- ഞാന്‍ എന്റെ ചരിത്രം പറഞ്ഞ് തുടങ്ങി.
"ഞാന്‍ 8ഉം, 10ഉം ഡിഗ്രീമൊക്കെ കഴിഞ്ഞു. എന്നിട്ടും ആലുവയില്‍ തന്നാണല്ലോ താമസം"
അവള്‍ അല്‍പം കൂടി ഫ്രീ ആയ പോലെ തോന്നി എനിക്ക്, എന്നാലും പറവൂര്‍ക്ക് താമസം മാറ്റാനുള്ള അച്ഛന്റെ ആ തീരുമാനം.. ഒന്നൂടെ ആലോചിച്ചിട്ടു പോരാരുന്നോ അത്? ആ, ഇനി ഇപ്പൊ പറഞ്ഞിട്ടെന്ത് കാര്യം !!
ഞാന്‍എന്റെ ഓര്‍മ്മയുടെ പുസ്തകത്തിലെ അവസാന പേജിലേക്കെത്തി. എന്റെ തുരുപ്പു ചീട്ട്..
"ഇയാള്‍ടെ ഒരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട് !!"
"ചുമ്മാ??"
"ഞാന്‍ ഒന്നും വെറുതെ പറയാറില്ല.."
"എങ്ങനെ?"
"പണ്ട് YWCA യില്‍ പഠിച്ച ഒരു കാലം ഓര്‍ക്കുന്നോ ഇയാള്? സ്ക്കൂളീ ചേരുന്നതിനും മുന്‍പ്.."
"ആ ഉണ്ട്.."
"അന്നവിടുത്തെ X-mas സമയത്ത് ഒരു ടാബ്ളോ യില്‍ കയറി നിന്നത് ഓര്‍ക്കണുണ്ടോ? ഉണ്ണിയേശു പിറന്നതിന്റെ..? ഇയാള്‍ക്ക് ഒരു മാലാഖയുടെ വേഷമാരുന്നു. വെള്ള ഉടുപ്പൊക്കെ ഇട്ട്, പുറകില്‍ ചിറക് ഒക്കെ ഫിറ്റ് ചെയ്ത്.."
"ആ ഫോട്ടോ എന്റെ കയ്യിലും ഉണ്ട്.. പക്ഷെ ഇയാള്?
"ഞാനുമുണ്ട് അതില്, ഇടത് വശത്തായിട്ട്. എതോ വടിയൊക്കെ പിടിച്ച് ഒരു ആട്ടിടയന്റെ വേഷത്തില്.. തലയില്‍ ഒരു സ്കാര്‍ഫ് ഒക്കെ കെട്ടീരുന്നൂന്നു തോന്നണു."
-അറിയാതെ ഒരു ചിരി വിടര്‍ന്നു എന്റെ ചുണ്ടില്, അതൊക്കെ ഓര്‍ത്തപ്പോ.
"ആഹാ.. ഞാന്‍ ഇന്നു പോണുണ്ട് വീട്ടില്. തീര്‍ച്ചയായും നോക്കാംട്ടോ ആ ഫോട്ടോ. പഴയ ഏതോ ആല്‍ബത്തില്‍ ഇരിപ്പുണ്ട് അത്."
"നോക്കണം.." -ഞാന്‍ മറുപടി പറഞ്ഞു.
വീണ്ടും ഇത്തിരി നേരം നിശബ്ദത. ഓര്‍മകള്‍ എല്ലാം ശൂന്യമായ പോലെ, ഇനി പറയാന്‍ ഒന്നും ബാക്കി ഇല്ലല്ലോ എനിക്ക്..
ഞാന്‍ ചോദിച്ചു എന്നാലും, - "എന്നാ വരുന്നേ ഇനി വീട്ടില്‍ പോയാല്‍ തിരിച്ച് ?
"Monday വരുമ്.. അപ്പൊ പറയാം.."
"എന്ത്??"
"അല്ല, ഫോട്ടോ യുടെ കാര്യം.."
"ഓഹ്.."
"So, bye for now.." അവള്‍ സംഭാഷണം അവസാനിപ്പിക്കാനുള്ള സൂചന നല്‍കിക്കഴിഞ്ഞു.
"Happy journey.." - ഞാന്‍ ‘bye‘ പറഞ്ഞില്ല പകരം.
"journey?"
"അല്ല, നാട്ടില്‍ പോവുന്നൂന്ന് പറഞ്ഞില്ലാരുന്നോ..?"
"ഓ അതാണോ? തിരുവനന്തപുരത്ത് നിന്ന് ആലുവ എത്താന്‍ എത്ര നേരം വേണം.."
ഞാന്‍ എന്തേലും ഒരു വിഷയം ഉണ്ടാക്കുവാരുന്നു സംസാരിക്കാന്‍. അവള്‍ക്ക് അതു മനസ്സിലായോ എന്നു എനിക്ക് അറിയില്ല. എങ്കിലും നിര്‍ത്താം, മതി. ഇനിയും ദിവസങ്ങള്‍ എനിക്ക് വേണ്ടി ബാക്കി ഉണ്ടാകും എന്നു എവിടെയോ ഒരു പ്രതീക്ഷ തോന്നി എനിക്ക്..
‘‘ ഒരു smiley കൂടി അയച്ചു ഞാന്‍. പലപ്പോഴും വാക്കുകള്‍ കിട്ടാതാവുമ്പോ ഒരു അനുഗ്രഹമാണീവ.
"ശരി മിനൂ, എനിക്ക് കുറച്ച് work ഉണ്ട്. I ‘ m stopping.."
"K, bye. അപ്പോ Monday കാണാം"
അവിടെ തീര്‍ന്നതാ ആ സംസാരം. എങ്കിലും എനിക്ക് വല്ലാത്ത സന്തോഷം തോന്നി അന്ന്. പഴയ ഒരു സൌഹൃദം പുതുക്കിയതിന്റെ ആണോ, അതോ സൌഹൃദത്തിലും ഉപരിയായി എന്തേലും എന്റെ മനസ്സില്‍ ഉണ്ടായിട്ടാണോ.. അറിയില്ല. അപ്പോ തന്നെ കരുതീതാ ഈ ഒരു കണ്ടുമുട്ടലിനെ കുറിച്ച് എഴുതണം ന്ന്. അന്നു തന്നെ തുടങ്ങുവേം ചെയ്തു. പക്ഷെ ഇടയ്ക്ക് നിന്നു പോയിരുന്നു..
* * *
അങ്ങനെ ഞാന്‍ കാത്തിരുന്ന ആ Monday വന്നു. അവള്‍ നാട്ടീന്നു വരുന്ന ദിവസം. ചാറ്റ് എടുത്ത് നോക്കി ഞാന്‍, ആള്‍ online ഉണ്ട്. അപ്പോ അവള്‍ തിരിച്ചെത്തി ഓഫീസില്..
-അനില്‍സ്
www.panchasarappothi.blogspot.com

"മിനു എന്റെ കൂടെ പഠിച്ചതാ 2 ആം ക്ളാസ്സ് വരെ. പിന്നെ ഒന്നും അറിയില്ല. ഇപ്പൊ എവിടെയാ ആള്?" - ഞാന്‍ ധന്യയോട് ചോദിച്ചു.
"അവള്‍ നമ്മുടെ കമ്പനിയില്‍ തന്നെ ഉണ്ട്, തിരുവനന്തപുരത്ത്."
"ആഹാ..അതു കൊള്ളാല്ലോ.."
പിന്നെയും കുറച്ച് കാര്യങ്ങള്‍ ഒക്കെ പറഞ്ഞതിനു ശേഷം ഞാന്‍ എന്റെ ക്യുബിക്കിളിലേക്ക് നീങ്ങി. ആദ്യം ചെയ്ത കാര്യം ചാറ്റ് എടുത്ത് "മിനു" എന്നു search ചെയ്യാന്‍ കൊടുത്തു. അങ്ങനെ ഒരാള്‍ ഈ കമ്പനിയില്‍ ഉണ്ടെങ്കില്‍ അപ്പൊ തന്നെ അറിയാന്‍ പറ്റും. തെളിഞ്ഞു വന്ന 3-4 മിനു കളില്‍ നിന്നും ഞാന്‍ കണ്ടെത്തി അവളെ - "Minu Gopinath, Base location: Thiruvananthapuram, Current location: US".
"അപ്പോ ആള്‍ ഇവിടില്ല"- എന്റെ പ്രതീക്ഷകള്ക്ക് ഒരു ചെറിയ കടിഞ്ഞാണ്‍ വീണു.
എങ്കിലും ഒരു "friend request"അയച്ചു ഞാന്‍. എപ്പഴേലും ചാറ്റ് എടുത്ത് നോക്കുമ്പോ കണ്ടോളുമല്ലോ..
* * *
പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണു... കമ്പ്യൂട്ടര്‍ ന്റെ മൂലക്ക് ഒരു കൊച്ചു സ്ക്രീന്‍ തെളിഞ്ഞു- "Minu_Gopinath online".
എപ്പഴോ എന്റെ request സ്വീകരിച്ചിട്ടുണ്ട് അപ്പോള്‍. ഞാന്‍ സമയം പാഴാക്കിയില്ല..
"ഹായ് മിനു"- ഞാന്‍ ടൈപ്പ് ചെയ്തു.
"ഹായ്" -മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങി.
"എന്നെ ഓര്‍മ്മ ഉണ്ടോന്നു അറിയില്ല.."
"എനിക്ക്.."
"കുറച്ച് കൂടുതല്‍ പുറകോട്ട് പോണം, ആലുവയില്‍ അല്ലേ വീട്?"
"അതെ.."
"സെന്റ്. ജോണ്‍സില്‍ അല്ലേ പഠിച്ചേ..?"
"ആ.."
"യെസ്സ്, അപ്പൊ ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ. ഒരു പഴയ ക്ളാസ്സ്മേറ്റ് ആയിട്ട് വരും. 2 ആം ക്ളാസ്സ് വരെ നമ്മള്‍ ഒരേ ക്ളാസ്സില്‍ ആരുന്നു.."
കുറച്ച് നേരത്തേക്ക് ഒരു മറുപടിയും ഇല്ല..
"ഇപ്പൊ Bangalore ല് ആണല്ലേ?" - ഞാന്‍ പ്രതീക്ഷിക്കാത്തതാരുന്നു അവള്‍ടെ ആ ചോദ്യം.

"ഓഹോ അതിനിടയില്‍ എന്നെ പറ്റി ഒന്നു അന്വേഷിച്ചു അല്ലേ?"
"അല്ല.. ഞാന്‍.. ആരാണെന്നറിയാതെ വന്നപ്പോ.."
"ok.." -ഓഫീസ് ID വച്ച് വെറുതെ ഒന്നു സേര്‍ച്ച് ചെയ്താല്‍ മതി ഒരാളുടെ ഡീറ്റെയില്‍സ് അറിയാന്‍.
പിന്നെയും ഇത്തിരി നേരം ഒന്നും മിണ്ടാതെ കടന്നു പോയി. അല്ല, എനിക്ക് ഒരു തുടര്‍ച്ച കിട്ടിയില്ല എന്നു തന്നെ പറയാം. അവളായിട്ട് ഇങ്ങോട്ട് ഒന്നും ചോദിച്ചുമില്ലാ.. എന്തൊക്കെയോ പണികള്‍ ചെയ്ത് തീര്‍ക്കാനുണ്ടാരുന്നു എനിക്ക്. എങ്കിലും ഒന്നിലും മനസ്സുറച്ചില്ല. അവളോട് ഇനിയും എന്തൊക്കെയോ സംസാരിക്കണം ന്നു മാത്രാരുന്നു മനസില്..
"അല്ലാ, ഒരു ‘ നികിത ‘ യെ ഓര്‍ക്കണുണ്ടോ ഇയാള്‍? നികിത എസ് നായര്. ഇയാള്‍ടെ വല്യ friend ആരുന്നില്ലേ? ഞാന്‍ വീണ്ടും ചോദിച്ചു.. ചോദ്യത്തിലെ ആ "ഇയാള്‍" ഞാന്‍ മനപ്പൂര്‍വം ചേര്‍ത്തതാ. പേരു വിളിക്കണ്ട എന്നു കരുതി.
"ആ.. നികിത.. അയാളെ ഒക്കെ ഓര്‍മ്മ ഉണ്ടോ?"
"ഉവ്വ്.. പിന്നെ ഒരു മൊഹിയുദ്ദീന്‍ ഇജാസ്, TVM ത്തേക്ക് പോയ ശബരിനാഥ്, ഓട്ടോയില്‍ സ്കൂളില്‍ വന്നിരുന്ന ഊന എസ് അമീര്‍ഖാന്‍, പിന്നെ ഒരിക്കല്‍ ഇടിയിട്ട് എന്റെ ടൈ വലിച്ച് പൊട്ടിച്ച രജേശ്വരി.. ഇവരെ ഒക്കെ ഓര്‍മ്മ ഉണ്ട്..
"ആഹാ കൊള്ളാല്ലോ.."
പിന്നെ 1st standard ലെ നമ്മുടെ ക്ളാസ്സ് ടീച്ചര്‍ ‘ഹെലെനി ടീച്ചര്‍‘..

- ഞാന്‍ എന്റെ ഓര്‍മയ്ക്ക് കിട്ടുന്ന അംഗീകാരങ്ങള്‍ കൂട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
"യേയ് തെറ്റി, ഹെലെനി ടീച്ചര്‍ നമ്മുടെ ക്ളാസ്സ് ടീച്ചര്‍ ആരുന്നില്ല, 1 ബി ടെ ആരുന്നു !!"
"ആ.. ശരിയാ.. മറന്നൂ ഞാന്‍.."
"യേയ് തെറ്റി, ഹെലെനി ടീച്ചര്‍ നമ്മുടെ ക്ളാസ്സ് ടീച്ചര്‍ ആരുന്നില്ല, 1 ബി ടെ ആരുന്നു !!"
"ആ.. ശരിയാ.. മറന്നൂ ഞാന്‍.."
-എനിക്ക് നല്ല ഉറപ്പുണ്ടാരുന്നേലും സമ്മതിച്ച് കൊടുത്തൂ ഞാന്‍. പലപ്പോഴും പെണ്‍കുട്ടികളോട് സംസാരിക്കുമ്പൊ നമ്മുടെ നിലപാടുകളില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ പറ്റീന്നു വരില്ല. അങ്ങനെ ചെയ്താല്, ചിലപ്പൊ ആ ഒരൊറ്റ നിമിഷം മതി, എല്ലാ സ്വപ്ന സൌധങ്ങളും തകരാന്‍..
"എനിക്ക്.. ഇവരെ ഒക്കെ ഓര്‍മ്മ കിട്ടണുണ്ട്. എങ്കിലും തന്റെ മുഖം മാത്രം ഓര്‍ത്തെടുക്കാന്‍ പറ്റണില്ലല്ലോ.." അവള്‍ തുടര്‍ന്നു.
ഞാന്‍ പക്ഷെ പിന്മാറാന്‍ ഒരുക്കമാരുന്നില്ല - "നമ്മുടെ ക്ളാസ്സ് ഓര്‍ക്കണില്ലേ ഇയാള്? 2 ആം നിലയില്‍ വാട്ടര്‍ ടാങ്കിന്റെ അടുത്ത്? അവള്‍ടെ ഓര്‍മ്മകളെ മാക്സിമം ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഞാന്‍..
വീണ്ടും ഒരു കൊച്ചു ഇടവേള വീണു സംസാരത്തിനു്. 2 മിനിറ്റ് നേരത്തേക്ക് എതിര്‍ ഭാഗത്ത് നിന്നു ഒരു മറുപടിയും വന്നില്ല.
"1st ബെഞ്ചില്‍ അല്ലേ ഇരുന്നിരുന്നേ? പെട്ടെന്നാരുനു അവള്‍ടെ ചോദ്യം.
"ആവോ.. ഞാന്‍ ഓര്‍ക്കണില്ല.."
"എന്നാല്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്, നമ്മള്‍ 1സ്റ്റ് ബെഞ്ചിലാ ഇരുന്നിരുന്നെ. ഞാനും രാഹുലും താനും.. !!"
ഏഹ് അതെപ്പൊ?? എനിക്കൊരു ഓര്‍മ്മയും കിട്ടീല്ല.. എങ്കിലും ഞാന്‍..
"Oh was it !!!!" - സധാരണ ഇടുന്നതിലും 2 ‘ എക്സ്ക്ളമേഷന് ‘ കൂടുതല്‍ ഇട്ടു അദ്ഭുതം കാട്ടാന്‍ ശ്രമിച്ചൂ അവള്‍ടെ മുന്‍പില്. പക്ഷെ എന്റെ മനസ്സിലെ ചിന്ത വേറൊന്നാരുന്നു- ഞങ്ങള്‍ അടുത്തടുത്താണോ ഇരുന്നിരുന്നേ? അതോ നേരത്തെ പറഞ്ഞ ആ രാഹുല്‍ നടുക്കാണോ ഇരുന്നേ?? ഒന്നും ഓര്‍മ്മ കിട്ടുന്നില്ലല്ലോ ഈശ്വരാ.. അവളോട് ചോദിച്ചാലോ, യേയ് വേണ്ട..
"അതേ.., രാഹുല്‍ നേം എനിക്ക് ഓര്‍മ്മ കിട്ടണുണ്ട് ട്ടോ, ഭയങ്കര വഴക്കാളി അയിരുന്നില്ലേ ആളു്?" - അവള് വീണ്ടും..
"ഇതേതവനാ ഈ രാഹുല്? അവന്‍ വിട്ടു പോണില്ലല്ലോ" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. അല്ലേല്‍ അടുത്ത ഡയലോഗ് എന്റെ മാത്രം മുഖം ഓര്‍മ്മ കിട്ടണില്ല എന്നാരിക്കും. അതു കേള്‍ക്കാന്‍ വയ്യ..
ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ ചെപ്പ് തുറന്നു..
"ആ ഒന്നൂടെ ഓര്‍ക്കുന്നു, SSLCക്ക് 13ത് റാങ്ക് കിട്ടീല്ലെ ഇയാള്‍ക്ക്? അന്നു പത്രത്തില്‍ കണ്ടാരുന്നു..
"എനിക്ക്.. ഇവരെ ഒക്കെ ഓര്‍മ്മ കിട്ടണുണ്ട്. എങ്കിലും തന്റെ മുഖം മാത്രം ഓര്‍ത്തെടുക്കാന്‍ പറ്റണില്ലല്ലോ.." അവള്‍ തുടര്‍ന്നു.
ഞാന്‍ പക്ഷെ പിന്മാറാന്‍ ഒരുക്കമാരുന്നില്ല - "നമ്മുടെ ക്ളാസ്സ് ഓര്‍ക്കണില്ലേ ഇയാള്? 2 ആം നിലയില്‍ വാട്ടര്‍ ടാങ്കിന്റെ അടുത്ത്? അവള്‍ടെ ഓര്‍മ്മകളെ മാക്സിമം ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഞാന്‍..
വീണ്ടും ഒരു കൊച്ചു ഇടവേള വീണു സംസാരത്തിനു്. 2 മിനിറ്റ് നേരത്തേക്ക് എതിര്‍ ഭാഗത്ത് നിന്നു ഒരു മറുപടിയും വന്നില്ല.
"1st ബെഞ്ചില്‍ അല്ലേ ഇരുന്നിരുന്നേ? പെട്ടെന്നാരുനു അവള്‍ടെ ചോദ്യം.
"ആവോ.. ഞാന്‍ ഓര്‍ക്കണില്ല.."
"എന്നാല്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്, നമ്മള്‍ 1സ്റ്റ് ബെഞ്ചിലാ ഇരുന്നിരുന്നെ. ഞാനും രാഹുലും താനും.. !!"
ഏഹ് അതെപ്പൊ?? എനിക്കൊരു ഓര്‍മ്മയും കിട്ടീല്ല.. എങ്കിലും ഞാന്‍..
"Oh was it !!!!" - സധാരണ ഇടുന്നതിലും 2 ‘ എക്സ്ക്ളമേഷന് ‘ കൂടുതല്‍ ഇട്ടു അദ്ഭുതം കാട്ടാന്‍ ശ്രമിച്ചൂ അവള്‍ടെ മുന്‍പില്. പക്ഷെ എന്റെ മനസ്സിലെ ചിന്ത വേറൊന്നാരുന്നു- ഞങ്ങള്‍ അടുത്തടുത്താണോ ഇരുന്നിരുന്നേ? അതോ നേരത്തെ പറഞ്ഞ ആ രാഹുല്‍ നടുക്കാണോ ഇരുന്നേ?? ഒന്നും ഓര്‍മ്മ കിട്ടുന്നില്ലല്ലോ ഈശ്വരാ.. അവളോട് ചോദിച്ചാലോ, യേയ് വേണ്ട..
"അതേ.., രാഹുല്‍ നേം എനിക്ക് ഓര്‍മ്മ കിട്ടണുണ്ട് ട്ടോ, ഭയങ്കര വഴക്കാളി അയിരുന്നില്ലേ ആളു്?" - അവള് വീണ്ടും..
"ഇതേതവനാ ഈ രാഹുല്? അവന്‍ വിട്ടു പോണില്ലല്ലോ" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. അല്ലേല്‍ അടുത്ത ഡയലോഗ് എന്റെ മാത്രം മുഖം ഓര്‍മ്മ കിട്ടണില്ല എന്നാരിക്കും. അതു കേള്‍ക്കാന്‍ വയ്യ..
ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ ചെപ്പ് തുറന്നു..
"ആ ഒന്നൂടെ ഓര്‍ക്കുന്നു, SSLCക്ക് 13ത് റാങ്ക് കിട്ടീല്ലെ ഇയാള്‍ക്ക്? അന്നു പത്രത്തില്‍ കണ്ടാരുന്നു..
"13ത് അല്ല 12 ത് ആണു് !! - അവള്‍ സീരിയസ് ആയെന്നു തോന്നി..
"പോട്ടെ ഒരു റാങ്ക് ന്റെ വ്യത്യാസമല്ലേ, ഇവിടെ SSLC ജയിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടെന്നറിയോ ഓരോ കൊല്ലവും കേരളത്തില്‍ !!"
ഇതിനു അവള്‍ടെ മറുപടി ഒരു ‘‘ ആരുന്നു. എന്റെ മറുപടി ഇഷ്ടപ്പെട്ട പോലെ ഒരു കൊച്ചു smiley. അവള്‍ക്കറിയോ കുറച്ച് നാളുകള്‍ക്കാണേല്‍ പോലും ഞാന്‍ അന്നു ആ പത്രക്കടലാസ് എന്റെ അലമാരയില്‍ സൂക്ഷിച്ച് വച്ച കഥ..
"പിന്നെ എന്താ ഇപ്പഴത്തെ status? കല്യാണം ഒക്കെ കഴിഞ്ഞോ??
"ഇല്ല.. ഇപ്പഴും ഒറ്റക്ക് തന്നെ.. സ്വതന്ത്രയായി.."
ധന്യ എന്നോട് പറഞ്ഞിരുന്നു ഈ കാര്യം. എങ്കിലും അവളായിട്ട് തന്നെ അതൊന്നു് പറയട്ടേന്നു കരുതി.
"ഇപ്പോ എവ്ടാ താമസം? ആലുവയില്‍ തന്നാണോ?" ആദ്യമായി അവള്‍ ഇങ്ങോട്ടൊരു ചോദ്യം എറിഞ്ഞു.
"അല്ല, എന്റെ 8 ആം ക്ളാസ്സ് വരെയെ ആലുവയില്‍ ഉണ്ടാരുന്നുള്ളു. പിന്നെ പറവൂര്‍ക്ക് മാറി"- ഞാന്‍ എന്റെ ചരിത്രം പറഞ്ഞ് തുടങ്ങി.
"ഞാന്‍ 8ഉം, 10ഉം ഡിഗ്രീമൊക്കെ കഴിഞ്ഞു. എന്നിട്ടും ആലുവയില്‍ തന്നാണല്ലോ താമസം"
അവള്‍ അല്‍പം കൂടി ഫ്രീ ആയ പോലെ തോന്നി എനിക്ക്, എന്നാലും പറവൂര്‍ക്ക് താമസം മാറ്റാനുള്ള അച്ഛന്റെ ആ തീരുമാനം.. ഒന്നൂടെ ആലോചിച്ചിട്ടു പോരാരുന്നോ അത്? ആ, ഇനി ഇപ്പൊ പറഞ്ഞിട്ടെന്ത് കാര്യം !!
ഞാന്‍എന്റെ ഓര്‍മ്മയുടെ പുസ്തകത്തിലെ അവസാന പേജിലേക്കെത്തി. എന്റെ തുരുപ്പു ചീട്ട്..
"ഇയാള്‍ടെ ഒരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട് !!"
"ചുമ്മാ??"
"ഞാന്‍ ഒന്നും വെറുതെ പറയാറില്ല.."
"എങ്ങനെ?"
"പണ്ട് YWCA യില്‍ പഠിച്ച ഒരു കാലം ഓര്‍ക്കുന്നോ ഇയാള്? സ്ക്കൂളീ ചേരുന്നതിനും മുന്‍പ്.."
"ആ ഉണ്ട്.."
"അന്നവിടുത്തെ X-mas സമയത്ത് ഒരു ടാബ്ളോ യില്‍ കയറി നിന്നത് ഓര്‍ക്കണുണ്ടോ? ഉണ്ണിയേശു പിറന്നതിന്റെ..? ഇയാള്‍ക്ക് ഒരു മാലാഖയുടെ വേഷമാരുന്നു. വെള്ള ഉടുപ്പൊക്കെ ഇട്ട്, പുറകില്‍ ചിറക് ഒക്കെ ഫിറ്റ് ചെയ്ത്.."
"ആ ഫോട്ടോ എന്റെ കയ്യിലും ഉണ്ട്.. പക്ഷെ ഇയാള്?
"ഞാനുമുണ്ട് അതില്, ഇടത് വശത്തായിട്ട്. എതോ വടിയൊക്കെ പിടിച്ച് ഒരു ആട്ടിടയന്റെ വേഷത്തില്.. തലയില്‍ ഒരു സ്കാര്‍ഫ് ഒക്കെ കെട്ടീരുന്നൂന്നു തോന്നണു."
-അറിയാതെ ഒരു ചിരി വിടര്‍ന്നു എന്റെ ചുണ്ടില്, അതൊക്കെ ഓര്‍ത്തപ്പോ.
"ആഹാ.. ഞാന്‍ ഇന്നു പോണുണ്ട് വീട്ടില്. തീര്‍ച്ചയായും നോക്കാംട്ടോ ആ ഫോട്ടോ. പഴയ ഏതോ ആല്‍ബത്തില്‍ ഇരിപ്പുണ്ട് അത്."
"നോക്കണം.." -ഞാന്‍ മറുപടി പറഞ്ഞു.
വീണ്ടും ഇത്തിരി നേരം നിശബ്ദത. ഓര്‍മകള്‍ എല്ലാം ശൂന്യമായ പോലെ, ഇനി പറയാന്‍ ഒന്നും ബാക്കി ഇല്ലല്ലോ എനിക്ക്..
ഞാന്‍ ചോദിച്ചു എന്നാലും, - "എന്നാ വരുന്നേ ഇനി വീട്ടില്‍ പോയാല്‍ തിരിച്ച് ?
"Monday വരുമ്.. അപ്പൊ പറയാം.."
"എന്ത്??"
"അല്ല, ഫോട്ടോ യുടെ കാര്യം.."
"ഓഹ്.."
"So, bye for now.." അവള്‍ സംഭാഷണം അവസാനിപ്പിക്കാനുള്ള സൂചന നല്‍കിക്കഴിഞ്ഞു.
"Happy journey.." - ഞാന്‍ ‘bye‘ പറഞ്ഞില്ല പകരം.
"journey?"
"അല്ല, നാട്ടില്‍ പോവുന്നൂന്ന് പറഞ്ഞില്ലാരുന്നോ..?"
"ഓ അതാണോ? തിരുവനന്തപുരത്ത് നിന്ന് ആലുവ എത്താന്‍ എത്ര നേരം വേണം.."
ഞാന്‍ എന്തേലും ഒരു വിഷയം ഉണ്ടാക്കുവാരുന്നു സംസാരിക്കാന്‍. അവള്‍ക്ക് അതു മനസ്സിലായോ എന്നു എനിക്ക് അറിയില്ല. എങ്കിലും നിര്‍ത്താം, മതി. ഇനിയും ദിവസങ്ങള്‍ എനിക്ക് വേണ്ടി ബാക്കി ഉണ്ടാകും എന്നു എവിടെയോ ഒരു പ്രതീക്ഷ തോന്നി എനിക്ക്..
‘‘ ഒരു smiley കൂടി അയച്ചു ഞാന്‍. പലപ്പോഴും വാക്കുകള്‍ കിട്ടാതാവുമ്പോ ഒരു അനുഗ്രഹമാണീവ.
"ശരി മിനൂ, എനിക്ക് കുറച്ച് work ഉണ്ട്. I ‘ m stopping.."
"K, bye. അപ്പോ Monday കാണാം"
* * *
അവിടെ തീര്‍ന്നതാ ആ സംസാരം. എങ്കിലും എനിക്ക് വല്ലാത്ത സന്തോഷം തോന്നി അന്ന്. പഴയ ഒരു സൌഹൃദം പുതുക്കിയതിന്റെ ആണോ, അതോ സൌഹൃദത്തിലും ഉപരിയായി എന്തേലും എന്റെ മനസ്സില്‍ ഉണ്ടായിട്ടാണോ.. അറിയില്ല. അപ്പോ തന്നെ കരുതീതാ ഈ ഒരു കണ്ടുമുട്ടലിനെ കുറിച്ച് എഴുതണം ന്ന്. അന്നു തന്നെ തുടങ്ങുവേം ചെയ്തു. പക്ഷെ ഇടയ്ക്ക് നിന്നു പോയിരുന്നു..
* * *
അങ്ങനെ ഞാന്‍ കാത്തിരുന്ന ആ Monday വന്നു. അവള്‍ നാട്ടീന്നു വരുന്ന ദിവസം. ചാറ്റ് എടുത്ത് നോക്കി ഞാന്‍, ആള്‍ online ഉണ്ട്. അപ്പോ അവള്‍ തിരിച്ചെത്തി ഓഫീസില്..
എന്റെ മനസ്സില്‍ വല്ലാത്ത ഒരു ആകാംക്ഷ നിറഞ്ഞു- "പറഞ്ഞ പോലെ ആ ഫോട്ടോ നോക്കീട്ടുണ്ടാവുമോ അവള്? അതോ മറന്നു പോയ്ട്ടുണ്ടാവുമോ? ചോദിച്ചാലോ? വേണ്ടാ, അവളായിട്ട് ഇങ്ങോട്ട് പറയട്ടെ..
പോരാത്തതിനു ഇവിടം വരെ സംഭവിച്ച കഥ എഴുതി പൂര്‍ത്തിയാക്കുവേം വേണം. അതിനു ശേഷം മാത്രേ അവളോട് ചോദിക്കുകയുള്ളു ഞാന്‍.. അവളാ ഫോട്ടോ നോക്കീട്ടുണ്ടേല്‍, എന്നെ തിരിച്ച് അറിയുകയാണേല്‍.. എന്നോട് ഇനിയും കൂട്ട് ആവുകയാണേല്‍... ഈ കഥ കാട്ടി കൊടുക്കണം ഒരിക്കല്‍.. ഇതിലെ ഓരോ വാക്കും വായിച്ച് കേള്‍പ്പിക്കണം അവളെ.
എന്റെ 18 വര്‍ഷത്തെ ഓര്‍മകളുടെ മധുരമുണ്ട് അതില്.. ...
എന്റെ 18 വര്‍ഷത്തെ ഓര്‍മകളുടെ മധുരമുണ്ട് അതില്‍.. ...
-അനില്‍സ്
www.panchasarappothi.blogspot.com
Sunday, February 22, 2009
കഫെ കോഫി ഡേ !
ഒരു ആമുഖം
"നന്നേ ചെറുപ്പം മുതലേയുള്ള ആഗ്രഹമാരുന്നു,MCAക്ക് പഠിക്കണം, നല്ല ഒരു IT കമ്പനിയിൽ ജോലി ചെയ്യണം എന്നൊക്കെ. ചേട്ടന്മാർ 2 ഉം ആ വഴി തന്നെ തിരഞ്ഞെടുത്തത് കൊണ്ട് എനിക്കെന്റെ കരിയറിനെ കുറിച്ച് അലോചിക്കേണ്ട അവസ്ഥയേ വന്നിട്ടില്ല !! "- ആരും സംശയിക്കണ്ട, ഇതെന്റെ വാക്കുകളല്ല. പണ്ട് കൂടെ പഠിച്ച ജിമ്മിയുടേതാ. നമ്മുടെ അവസ്ഥ ഇങ്ങനെ വല്ലോം ആരുന്നോ? 10 ആം ക്ലാസ്സ് കഴിഞ്ഞപ്പൊ ഒരേ ഒരു ആഗ്രഹമേ ഉണ്ടാരുന്നുള്ളു- "കോളേജിൽ പഠിക്കണം". ആങ്ങനെ കേരളത്തിലെ ലാസ്റ്റ് പ്രീ-ഡിഗ്രി ബാച്ചിൽ 2nd ഗ്രൂപ്പ് എടുത്ത് ഡോക്ടർ ആവാൻ പഠിച്ചു. കഷ്ടപ്പെട്ട് കിട്ടിയ റാങ്ക് കൊണ്ട്, മെഡിക്കൽ കോളേജ് ന്റെ പരിസരത്ത് പോലും നിൽക്കാൻ പറ്റൂല്ലാന്നു അറിഞ്ഞപ്പൊ ഫിസിക്സ് നോടു ചങ്ങാത്തം കൂടി B.Sc. ക്ക് ചേർന്നു. ആതും കഴിഞ്ഞ് തിരുവനന്തപുരത്ത് പോയി ഒരുMCAയും.. ആരൊക്കെയോ ചെയ്ത പുണ്യം കൊണ്ട് ദാ ഇവിടെ ഈ കമ്പനിയിൽ ജോലീം കിട്ടി.
2007 ഡിസംബർ 17 ആം തീയതി തുടങ്ങീതാ ട്രെയിനിംഗ്, ഏകദേശം ഒരു 2 1/2 മാസം. പക്ഷെ അതിനുള്ളിൽ ഒരു ജീവിതകാലം കൊണ്ട് പഠിക്കാവുന്നതിലുമധികം കാര്യങ്ങൾ ഈ തലയിലൂടെ കയറി ഇറങ്ങിയത് ഞാനറിഞ്ഞു. മുൻപ്, എറിയാൽ ഒരു 2 1/2 മണിക്കൂർ (അത്രയുമാണല്ലോ ഒരു സാധാരണ മലയാള സിനിമയുടെ ദൈർഘ്യം) മാത്രം തുടർച്ചയായി കമ്പ്യൂട്ടർ ന്റെ മുൻപിൽ ഇരുന്നിട്ടുള്ള ഞാൻ മണിക്കൂറുകളോളം കണ്ണു ചിമ്മാതെ ലാബിൽ ഇരുന്നു, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ.. എണ്ണിയാൽ തീരാത്ത അസൈൻമന്റ് ഉകളും പ്രോജക്ടുകളും. ഒന്നും പറയണ്ട.. ആ കഠിന സപര്യ പൂർത്തിയാക്കാൻ പറ്റുമെന്നു യാതൊരുറപ്പും ഉണ്ടാരുന്നില്ല എനിക്ക്. എന്നാലും അവസാനം.. അവസാനം എല്ലാം നമ്മുടെ വഴിക്ക് തന്നെ വന്നു. ട്രെയിനിംഗ് പാസ്സ് അയി, പോസ്റ്റിങ്ങും കിട്ടി. ആ സമയത്ത് കൂടെ ഉണ്ടാരുന്ന മലയാളി സുഹൃത്തുക്കളും ഒപ്പം തന്നെ ഉണ്ട്. (ലോകത്തിന്റെ എതു മൂലയിൽ പോയാലും ഒന്നു മനസ്സു തുറന്ന് ഉറക്കെ സംസാരിക്കണമെങ്കിൽ നമുക്ക് മലയാളീസ് തന്നെ വേണോല്ലോ!!). അങ്ങനെ ബാംഗ്ലൂർ നഗരത്തിൽ വന്നിറങ്ങീട്ട് ഇപ്പൊ ദാ 8 മാസം ആവണു. എങ്കിലും എല്ലാരും ഒന്നിച്ചുള്ള ആദ്യത്തെ ആ ‘ ബെഞ്ച് ദിനങ്ങൾ ‘ ക്ക് ഒരു പ്രത്യേക സുഖം ഉണ്ട്. അതും, പിന്നെ പ്രോജക്ട് കിട്ടീപ്പൊ അതിന്റെ കഷ്ടപ്പാടുകളും.. അതിനെല്ലാം പുറമെ, ഒരു ‘ വൻ സെറ്റപ്പ് ‘ ഇൽ വന്നു വീണതിന്റെ ഒരു ആവേശവും (അതോ പരിഭ്രമമോ?).. ആ അനുഭവങ്ങളാണു ഈ കഥയിൽ ഉള്ളത്, അതു മാത്രം..
എത്ര ഒക്കെ ആയാലും നമ്മൽ നമ്മളല്ലാതാവില്ലല്ലോ !!
*
*
*
അന്നും ഒരു 8:15 ആയപ്പൊ എണീറ്റ്, വേഗത്തിൽ ഒരു കുളീം പാസ്സ് ആക്കി റൂമിൽ നിന്നും ഇറങ്ങി. ഓഫീസ് ലേക്കുള്ള ആ നടത്തത്തിന്റെ ഇടയ്ക്കാ പിന്നത്തെ പണികളൊക്കെ.. ഷർട്ട് ഇൻ ചെയ്യണം, മുടി ഈരണം.. അങ്ങനെ.. അതിനിടേലാ പെട്ടെന്നു റോഡ് വക്കത്തെ ഹോട്ടലീന്നു ഉറക്കെ ഒരു വിളി കേട്ടേ..
"ടാ ഞങ്ങളും കൂടി വരുന്നു, ഒന്നു വെയ്റ്റ് ചെയ്യേ.." - എന്റെ അതേ ബാച്ചിൽ പഠിച്ച് ഇവിടെ തന്നെ പോസ്റ്റിംഗ് കിട്ടിയ ശ്രീജിത്ത് ആണു.
"യേയ് ഇല്ലില്ലാ, ഓഫീസിൽ കേറാൻ സമയമായ്. ഇനി വൈകിയാ പറ്റില്ല" - ഞാൻ മറുപടി പറഞ്ഞു.
"പിന്നേ ഞങ്ങക്ക് അറിഞ്ഞൂടെ.. നീ ബെഞ്ച് അല്ലേ, അവിടെ ചെന്നിട്ട് ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ലേ??" ആവന്റെ മറുപടിക്ക് കൂട്ടായി ഉച്ചത്തിൽ ഒരു ചിരീം കേട്ടു.
BENCH !!, ആ വാക്ക് അങ്ങാഞ്ഞ് തറച്ചൂ മനസിൽ. ഈ വല്യ വല്യ സോഫ്റ്റ്‌വെയർ കമ്പനികളിൽ പ്രോജക്ട് ആവും വരെ തൊഴിലാളികളെ വെറുതെ ഇരുത്തുന്ന പരിപാടിക്ക് പറയണ പേരാ ഇത്.
ഇപ്പൊ ഞാനും ദാ കുറച്ച് കാലായി ഈ ബെഞ്ചിലിരിപ്പ് തുടങ്ങീട്ട്. അദ്യമൊക്കെ എല്ലാരും ഉണ്ടാരുന്നു കൂട്ടിനു. നാട്ടിലെ ആർട്സ് കോളേജുകളുടേത് പോലെ മനോഹരമായ ഇവിടുത്തെ ക്യാമ്പസിൽ രാവിലെ മുതൽ അവിടെയും ഇവിടെയും ഒക്കെ ചുറ്റി നടന്ന്, കൃത്യം 12 മണിക്ക് ‘Sodexo food court‘ ലെ കേരള മീൽസ് ഉം രുചിച്ച്.. പിന്നെ ഒരു വിധപ്പെട്ട എല്ലാവരേയും പോലെ ‘ ഇൻ ഹരിഹർ നഗർ ‘ ലെയും ‘ യോദ്ധ ‘ യിലേയും തമാശകൾ ഒക്കെ പറഞ്ഞ്.. ആ കാലം അങ്ങ്ട് മനോഹരമായിട്ട് പോവ്വാരുന്നു..
പയ്യെ പയ്യെ ഒരോരുത്തർക്ക് പ്രോജക്ട് കിട്ടി തുടങ്ങി. അവർ ഊണു കഴിക്കാൻ എത്തുന്ന സമയം 1:30 യും 1:45 ഉം ഒക്കെ ആയി. അന്നേരവും മെയിൽ നോക്കാൻ പോലും ഒരു system കിട്ടാതെ ഞങ്ങൾ 3-4 പേർ. കേരളത്തിന്റെ തെക്കൂന്നുള്ള ശ്രീജിത്തും റോബിയും, പിന്നെ അങ്ങ് കൂത്തുപറമ്പിൽ നിന്നുള്ള വിപിൻ.. ആ മരച്ചോട്ടിലൊക്കെ തന്നെ ഇരിപ്പുണ്ടാവും, എന്നേലും ഒരു പ്രോജക്ട് കിട്ടും ന്നുള്ള പ്രതീക്ഷയിൽ..
* * *
"ടാ നീ നിക്കുവോ, അതോ പോവ്വാണോ..?"
ഓ, അവന്മാർ വിടുന്ന ലക്ഷണം ഇല്ല. ഞാൻ സമയം നോക്കി, 9:15. അയ്യോ, വൈകിയോ?? ഞാൻ മറുപടി പറയാതെ നേരെ നടന്നു. ചെന്നിട്ട് പണി ഒന്നും ഇല്ലേലും ആ ഓഫീസ് ലെ എല്ലാ കാര്യങ്ങളും എന്റെ തലയിൽ കൂടിയാ പോകുന്നതെന്ന ഒരു ചിന്ത അതിനകം എനിക്ക് കൈവന്നിരുന്നു.
ചെന്ന് നേരെ കുബിക്കിളിലെ ലെ എല്ലാരോടും ഗുഡ് മോർണിംഗ് പറഞ്ഞ് (അങ്കുർ, മീന, ജതീന്ദർ സിംഗ്.. അങ്ങനെ എന്റെ ഹിന്ദി കൂട്ടുകാർ) നേരെ മെയിൽബോക്സ് ഓപ്പൺ ചെയ്തു. "ഓഹ്.. ഇന്നലെ വൈകിട്ട് മുതൽ ആകെ 4 മെയിലേ വന്നിട്ടുള്ളൊ?? എല്ലാം ഇങ്ങെത്തുന്നില്ലേ എന്തോ??"
കുറച്ച് നേരം ചുമ്മാ ഇരുന്നു. പിന്നെ, പണ്ട് കൂടെ പഠിച്ച ഒരുത്തനെ കളിയാക്കി ഒരു കുറിപ്പ് ക്ലാസ്സ് ന്റെ ഗ്രൂപ്പ് ID യിലേക്ക് അയച്ചു. പിന്നെ നേരം പൊയ്ക്കോളും.. ഇന്ത്യയിലെ പേരുകേട്ട കമ്പനികളിൽ ഇതേ അവസ്ഥയിൽ ഇരിക്കുന്ന കൂട്ടുകാരൊക്കെ മറുപടികൾ അയച്ചോളും. എന്നാലും ആദ്യത്തെ ആ ആവേശം പയ്യെ കെട്ടു. ഇടയ്ക്കിടെ തുറന്നു നോക്കുമ്പോഴും INBOX ലെ മെയിലുകളുടെ എണ്ണത്തിനു ഒരു വർദ്ധനവുമില്ല. ഓരേ forward തന്നെ ഒരു 5 പ്രാവശ്യം അയക്കുന്ന, ക്ലാസ്സിലെ ബുദ്ധിജീവി (?) സാമിയുടെ പോലും ഒരു അനക്കം.. യേയ് ഇല്ല..
പെട്ടെന്നാണു ‘ ക്ണിം ‘ എന്നൊരൊച്ച കേട്ടെ. മെയിൽ വന്നതാ. ചാടിക്കേറി നോക്കി. PM ആണു. "ആ.. ഇന്ന സർട്ടിഫിക്കേഷൻ എടുക്കണം, സായ്പ്പന്മാരോട് സംസാരിക്കാനുള്ള എളുപ്പ വഴികൾ ‘ ക്ലാസ്സ് അറ്റന്റ് ചെയ്യണം അങ്ങനെ എന്തേലും ആയിരിക്കും.. യേയ് അല്ല, അതല്ല!!". ഒന്നിരുത്തി വായിച്ച് നോക്കി. "അമ്മേ.. എനിക്കും പ്രോജക്ട് അലോക്കേറ്റ് ചെയ്തേക്കണു!!" മനസിൽ എവിടോ സന്തോഷത്തിന്റെ ഒരു പൂത്തിരി കത്തി.
ഉടനെ ഫോൺ എടുത്ത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ വിപിനെയും ശ്രീജിത്ത് നെയും വിളിച്ച് കാര്യം പറഞ്ഞു. 2 പേരും അപ്പഴും പ്രോജക്ട് ഒന്നും ഇല്ലാതെ ഇരിക്ക്യാണെ :-) ഞാനിവിടുന്നു നിർത്താതെ സംസാരിച്ചോണ്ട് ഇരുന്നേലും മറുഭാഗത്ത് നിന്ന് യാതൊരു അനക്കവുമില്ല.. "എന്ത് പറ്റീടാ" ന്നുള്ള എന്റെ ചോദ്യത്തിനു വിപിൻ മറുപടി പറഞ്ഞു.. "അല്ലാ നിനക്ക് പ്രോജക്ട് കിട്ടിയ സന്തോഷം കൊണ്ട്.." (പിന്നേ എനിക്കറിഞ്ഞൂടെ അവന്റെ സന്തോഷം. ഒന്നിച്ച് നിൽക്കുന്നതിന്റെ ഇടേന്നു ഒരുത്തൻ മാത്രം പോവുമ്പൊ ഉള്ള ആ ഒരു ഫീലിംഗ് എനിക്കറിയാം. പ്രത്യേകിച്ച് നമ്മളൊരു കര പറ്റാത്ത അവസ്ഥയിലാണേൽ)
"സാരില്ല ടാ, നിങ്ങക്കും കിട്ടുവാരിക്കും ഒരു പ്രോജക്ട്.. എതേലും ഒരു കാലത്ത്.." ഞാനവരെ അശ്വസിപ്പിച്ചു. "ആ പിന്നെ ശ്രീജിത്തേ, ഞാൻ ചിലപ്പൊ കാണില്ല ഉച്ചക്ക് നിങ്ങടെ കൂടെ ഊണു കഴിക്കാൻ. ഇവിടെ എങ്ങനാന്നു ഒന്നും അറിഞ്ഞൂടല്ലോ !!" ഒരു ഡയലോഗും അങ്ങു കാച്ചി.
അന്നത്തെ ദിവസം ഒന്നും സംഭവിച്ചില്ല. പിറ്റേന്നു ഓഫീസ് ൽ എത്തി പ്രോജക്ട് മേറ്റ്സ് നെയൊക്കെ പരിചയപ്പെട്ടു. ദൈവാധീനം, എല്ലാരും ഹിന്ദിക്കാരാ. (ഉള്ള 2 മലയാളികൾ കൂടുതൽ ചർച്ചകൾക്കായി ജപ്പാനിലും പോയേക്കുവാ). എന്റെ കൂടെ ഉള്ളവരാണേൽ നേരെ കണ്ടാൽ ഇംഗ്ലീഷ് ൽ പോലും മിണ്ടത്തില്ല. പുതുതായ് റിലീസ് ചെയ്ത സിനിമകളെയൊക്കെ പറ്റി ഹിന്ദിയിൽ നിർത്താതെ സംസാരിക്കണത് കേട്ട്, പണ്ട് ‘ സിനിമ നിരൂപണ ‘ ത്തിനു യൂണിവേഴ്സിറ്റിയിൽ സമ്മാനം നേടിയ ഞാൻ എന്തോരം കൊതിച്ചിട്ടുണ്ട് ഒരു വാക്കേലും ഒന്നു മിണ്ടാൻ !!
പക്ഷെ ഇപ്പഴും ‘tumhara naam kya hai?? ‘ എന്ന് അരേലും ചോദിച്ചാ കാലിന്റെ മുട്ടു കൂട്ടി ഇടിക്കുന്ന ഞനെന്ത് മിണ്ടാൻ !!
പ്രോജക്ട് ന്റെ അദ്യ ദിനങ്ങൾ തുടങ്ങി. ‘Requirement analysis’ എന്നൊക്കെ പറഞ്ഞ് കുറെ കാര്യങ്ങൾ. നമ്പൂതിരി സർ പഠിപ്പിച്ചിട്ടുണ്ട് ഇതൊക്കെ പണ്ട്. ആന്നിതൊക്കെ വല്ലോം അറിയണോ, ഇപ്പഴല്ലേ..
"Can you come here please?" ഇവിടുത്തെ ഇന്റേണൽ ചാറ്റിൽ PM ന്റെ മെസേജ് വന്നു എനിക്ക്. എന്റെ തൊട്ടപ്പുറത്താ ഇരിക്കണേ, എന്നാലും എന്തേലും പറയണമെങ്കി ഈ വക ചാറ്റ് ഉം മെയിൽ ഉം ഒന്നും ഇല്ലാതെ പറ്റില്ല ഇവിടെ ആർക്കും.
ഞാൻ PM നരികിൽ ചെന്നു. ഒരു 30 വയസ്സിനടുത്ത് പ്രായം വരും. നല്ല ഭംഗിയുള്ള ഒരു നോർത്ത് ഇന്ത്യക്കാരിയാ PM. പേരു ആഹിസ്ത.. ആഹിസ്ത കപൂർ. MS Word ഇൽ എന്തോ കുറേ ഡയഗ്രംസ് വരച്ച് കൊടുക്കമോ എന്നു ചോദിക്കാനാ എന്നെ വിളിച്ചേ. ഞാൻ ആദ്യമൊന്നും മിണ്ടീല.
"അല്ല വേറെ എന്തേലും വർക്ക് ഉണ്ടേൽ വേണ്ട.." PM പറഞ്ഞു.
"യേയ് ഇല്ല മാഡം, സോറി ആഹിസ്താ, ഞാൻ ചെയ്തോളാം" (ഇവിടെ ആരെയും Sir, Madam ന്നൊന്നും വിളിക്കാൻ പാടില്ല. എത്ര വല്യ ആളാണേലും പേരെടുത്ത് വിളിച്ചോണം. പക്ഷെ, ‘ ബാക്കി 1 രൂപ കിട്ടാനുണ്ടേൽ KSRTC ബസ്സ് ലെ കണ്ടക്ടറെ വരെ ‘ സാറേ.. വിളിച്ചല്ലേ നമുക്ക് ശീലം !!)
സത്യത്തിൽ എനിക്ക് സന്തോഷാമാരുന്നു. അറിയാവുന്ന ഒരു പണി കിട്ടിയല്ലോ. ഇതിലൊരു ‘ ടാജ് മഹൽ പണിയണം ‘ - ഞാനോർത്തു. WORD തുറന്നു പണി തുടങ്ങി. ചതുരക്കട്ടകളും ആരോകളും.. പക്ഷെ എവിടൊക്കെയോ അങ്ങ്ട് ശരി ആവണില്ല.
ആ.. വഴി ഉണ്ട്, ‘ മജോനെ ‘ വിളിക്കാം. ഏന്റെ കൂടെ MCA ക്ക് പഠിച്ച ആളാ. ശരിക്കുള്ള പേരു മനോജ്. ദോഷം പറയരുതല്ലോ, ഈ WORD ഉം POWERPOINT ഉം ഒക്കെ നന്നായിട്ട് അറിയാം ടിയാനു. സെമിനാർ ഒക്കെ എടുക്കുമ്പൊ വായ് തുറന്ന് ഒരക്ഷരം പോലും പറഞ്ഞില്ലേലും slides ഒക്കെ നല്ല മുറ്റ് ആയിരിക്കും, heading ന്റെ ഓരോ അക്ഷരങ്ങളും നാലു മൂലേന്നും ഒക്കെ അയിരിക്കും വരുന്നേ. ഈ മനുഷ്യന്റെ പരീക്ഷ എഴുത്തും പ്രസിദ്ധമാണു. ഒരിക്കൽ ‘ geo stationary satellite’ എന്താന്നൊരു 100 വാക്ക് ചോദ്യത്തിനു മുൻപിൽ എല്ലാരും പകച്ച് നിന്നപ്പൊ മജോൻ മാത്രം കുത്തി ഇരുന്നു എഴുത്താ. (അല്ല.. വരക്ക്യാ).
"ആകാശത്ത് ഒരു സാറ്റലൈറ്റ്.. അതിനപ്പുറം സൂര്യൻ. താഴെ മരങ്ങളും പൂച്ചെടികളും. സമീപത്തൊരു വീട്. വീടിനു മുകളിലുള്ള അന്റിനയിലേക്ക് ‘ സറ്റെല്ലൈറ്റ് ‘ ഇൽ നിന്നു കുറെ ഡോട്ടഡ് വരകൾ.. (സിഗ്നലുകൾ ആവണം)". പേരിനു പോലും ഒരു വാക്ക് ആ പേപ്പർ ഇൽ എഴുതീട്ടില്ല ടിയാൻ. ആങ്ങനെയുള്ള അവന്റെ ആ കഴിവുകളെയൊക്കെ പറ്റി പറഞ്ഞ് ഒന്നു പൊക്കിയതിനു ശേഷം ഞനെന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. "അളിയാ മജോനേ.."
"ഛെ !! ഇത്രെയുള്ളൂ.. അതു Ctrl ഞെക്കി പിടിച്ച് ഒരോന്നായി സെലക്ട് ചെയ്ത് ഗ്രൂപ്പ് ചെയ്താ പോരെ. കഷ്ടം, WORD പോലും അറിയില്ല.. അവന്റെ മറുപടി.
ഞനൊന്നും തിരിച്ച് പറഞ്ഞില്ല. കാരണം ഇനിയും വേണ്ടി വന്നേക്കും അവന്റെ സഹായം. PM ആവശ്യപ്പെടാത്ത കുറെ പൊടിക്കൈകൾ കൂടി ഫിറ്റ് ചെയ്ത് (ഉദാഹരണത്തിനു, left ൽ ഉള്ള കട്ടകൾ ഓറൻച്, right ൽ പച്ച.. അങ്ങനെ മൊത്തത്തിൽ ഒന്നു കളർഫുൾ ആക്കി) സംഗതി സബ്മിറ്റ് ചെയ്തു. 5 മിനിറ്റ് കഴിഞ്ഞില്ല. മെയിൽ ആയി മറുപടി വന്നു. ഒരു ‘ വെരി ഗുഡ് ‘ ആരുന്നു പ്രതീക്ഷ. പക്ഷെ എന്റെ കണക്കു കൂട്ടലുകൾ തെറ്റി, മൊത്തമായ് തെറ്റി. ‘ മര്യാദക്ക് സാധാരണ മട്ടിൽ വരയ്ക്കാൻ പറ്റുമെങ്കിൽ വരയ്ക്ക്, ഇല്ലേൽ ഞാൻ തന്നെ ചെയ്തോളാം. ഇതാരുന്നു ആ മെയിലിന്റെ രത്നച്ചുരുക്കം.
“അദ്യത്തെ പണി തന്നെ തിരിച്ചടിച്ചല്ലോ ദൈവമെ”- ഞാൻ മജോനെ വിളിച്ച് കാര്യം പറഞ്ഞു. "അല്ലേലും ഈ കലാബോധം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലെടാ.." അവന്റെ മറുപടി കേട്ടപ്പൊ എനിക്ക് ആശ്വാസം തോന്നി. ഇവനാടാ കൂട്ടുകാരൻ !!
ഉച്ച കഴിഞ്ഞ് മീറ്റിംഗ് ആണു. ഞാൻ നേരത്തെ പറഞ്ഞില്ലേ, ജപ്പാനിൽ പോയ 2 മലയാളികൾ. അവരുമായിട്ട് tele conference. ഒരു മേശക്ക് ചുറ്റും എല്ലാരും ഇരുന്നു. PM, അതിന്റേം മോളിൽ SPM, പിന്നെ എന്റെ അതേ കാറ്റഗറിയിൽ ഉള്ള തൊഴിലാളി സുഹൃത്തുക്കൾ..
മീറ്റിംഗ് തുടങ്ങി. എന്തോ സീരിയസ് ഇഷ്യൂ ആണു. Requirements അളന്നു എടുത്തതിൽ എന്തൊക്കെയോ ചില വ്യത്യാസങ്ങൾ.. ഇവിടെ കമ്പനിയിൽ നിന്നു ഫ്രീ ആയിട്ട് കിട്ടുന്ന ബുക്കിൽ ചുമ്മാ മീറ്റിംഗ് ന്റെ പോയിന്റ്സ് കുറിച്ച് തുടങ്ങി ഞാൻ. പണ്ട് മുതലെ ഉള്ള ഒരു ശീലമാ അത്. പിന്നീട് ആവശ്യം വരുമെന്നു കരുതി എഴുതി കൂട്ടുമെങ്കിലും ഒരിക്കൽ പോലും അതു മറിച്ചു നോക്കിയ ചരിത്രം ഉണ്ടായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ തവണത്തെ മീറ്റിംഗ് ന്റെ മിനിറ്റ്സ് കുറിച്ചെടുക്കണ ജോലി PM എന്നെയാ എൽപ്പിച്ചേ. So ഇത്തവണയും.. പറയാതെ തന്നെ അതങ്ങ് ചെയ്യാം. ആ വഴി PM നെ ഒന്നു impress ചെയ്യുവേം ചെയ്യാല്ലോ..
പയ്യെ മീറ്റിംഗ് ചൂടു പിടിച്ചു. ഫോൺ ന്റെ മറുതലയ്ക്കൽ നിന്നു ജാപ്പനീസ് ഇൽ വരെ ഒരോരോ ആവശ്യങ്ങൾ വന്ന് കൊണ്ടിരിക്ക്യാ. എന്ത് മറുപടി പറയണമെന്നറിയാതെ SPM തന്റെ നീളത്തിലുള്ള ടൈ പിടിച്ച് വലിക്കുന്നുണ്ട്.
എനിക്കാണേൽ പയ്യെ ഉറക്കം വരണുണ്ടോന്നൊരു സംശയം.. എഴുതി എടുക്കുന്നതെല്ലാം യാതൊരു ലക്കും ലഗാനും ഇല്ലാതെ താഴേക്കും മുകളിലേക്കും പോവ്വാ. തലേ ദിവസം രാത്രി ഉറക്കമിളച്ച് കണ്ട ഇറ്റലിയുടെ യൂറോകപ്പ് മത്സരം മനസിലേക്ക് വന്നു. പിർലോ യുടെ വശ്യസുന്ദരമായ പാസ്സുകളും, പോസ്റ്റിൽ ഗോളി പോലും ഇല്ലേലും പന്ത് പുറത്തേക്കടിച്ച് കളയുന്ന ലൂക്കാ ടോണിയും ഒക്കെ.. ആഹാ.. എത്ര മനോഹരമായ കളിയാല്ലേ ഈ ഫുട്ബോൾ.. എന്റെ ചിന്തകൾ വഴി മാറി പൊയ്ക്കൊണ്ടേയിരുന്നു..
പെട്ടെന്നാ ഞെട്ടി എണീറ്റേ. നോക്കുമ്പോ PM എന്നെ തന്നെ നോക്കി ഇരിക്കണുണ്ട്. എഴുതിക്കൊണ്ട്‌ഇരുന്ന ബുക്കിലാണേൽ ECG സ്ക്രീനിലേതു പോലെ തലങ്ങും വിലങ്ങും എന്തൊക്കെയോ വരകളും വരച്ചിട്ടിട്ടുണ്ട്.. ഞാൻ പയ്യെ അങ്ങു കുനിഞ്ഞിരുന്നു. വേറെ അരേലും ശ്രദ്ധിക്കണുണ്ടോ എന്നറിയാൻ അതേ പോസിഷനിൽ തന്നെ തല പൊക്കാതെ എല്ലരേം ഒന്നു ഒളിങ്കണ്ണിട്ട് നോക്കി.. ആ അതെ, എല്ലാരും എന്നെ തന്നെ നോക്കി ഇരിക്ക്യാ. ഇവൻ എവ്ടുന്നാ വരണെ എന്ന മട്ടിൽ.
"അല്ലാ അക്റ്റ്വലി.. ഞാൻ ഉറങ്ങീതല്ല.. അറിയാതെ.." എന്നൊക്കെ പറയണം ന്നുണ്ടാരുന്നേലും അഭിമാനം ഒന്നിനും അനുവദിച്ചില്ല.
ഇങ്ങനെ ഒക്കെ ഇരുന്നാ ശരി ആവില്ല. ഒന്നു ഫ്രഷ് ആവാം. ഞാൻ PM നെ നോക്കി "ദാ ഇപ്പൊ വരാം” എന്നു ചെറുവിരൽ ഉയർത്തി ആംഗ്യം കാട്ടി പുറത്തേക്ക് പോയി. നല്ല തണുത്ത വെള്ളത്തിൽ മുഖം ഒന്നു കഴുകി വന്നപ്പോഴും മീറ്റിംഗ് കൊടുമ്പിരി കൊണ്ടിരിക്ക്യാ. ഞാൻ വാതിൽ തുറന്നു അകത്ത് കയറി. അരും എന്നെ ശ്രദ്ധിച്ചതേ ഇല്ല.
നേരെ പോയ് സീറ്റിൽ ഇരുന്നു. "ആഹാ മുഖം കഴികീത് നന്നായ്. ഉണ്ടാരുന്ന ക്ഷീണമൊക്കെ എങ്ങോ പോയ് മറഞ്ഞു. മൊത്തതിൽ ഒരു ഫ്രഷ്‌നെസ്സ്.." പേനേം ബുക്കും ഒക്കെ വീണ്ടും എടുത്തു. എന്നിട്ട് "ഓഹ് സോറി ട്ടോ, ഒരൽപ്പ നേരം ഞാനുറങ്ങിപ്പോയ്, സാരില്ല നിങ്ങൾ കണ്ടിന്യൂ ചെയ്തോളൂ" എന്നു മനസ്സിൽ പറഞ്ഞ് പൂർവ്വാധികം ഉന്മേഷത്തോടെ ഞാൻ മീറ്റിങ്ങിൽ ശ്രദ്ധിച്ച് തുടങ്ങി. ഏറിയാൽ ഒരു 10 മിനിറ്റ്.. പക്ഷെ മനുഷ്യ സഹജമായ വാസനകളെ തടുത്ത് നിർത്താൻ നമുക്കാവുമോ??
* * *
പിന്നെ കണ്ണു തുറന്ന് നോക്കീപ്പൊ PM മാത്രല്ല, ആ ഏരിയയിൽ ഉള്ളവരൊക്കെ ഉറക്കം തൂങ്ങി വീണ എന്നെ നോക്കി ഇരുന്നു ചിരിക്ക്യാ. ഞാൻ കണ്ണു തിരുമ്മി എണീറ്റു. ആരോടും ഒരക്ഷരം പോലും പറയാൻ പോയില്ല. പിന്നെയും ഒരു 1/2 മണിക്കൂർ എങ്ങനോക്കെയോ കഴിച്ചു കൂട്ടി ആ ‘ ഡാർക്ക് റൂമിൽ ‘ ..
“You need a good coffee.. ha ha.. come..” മീറ്റിംഗ് കഴിഞ്ഞ് പുറത്ത് ഇറങ്ങീപ്പൊ PM എന്നെ നോക്കി ഒന്നു തമാശിച്ചു. എനിക്ക് അതത്ര ഇഷ്ടപ്പെട്ടില്ലേലും ഞാൻ ഒന്നു ചിരിച്ചൂന്നു വരുത്തി.. അല്ലേൽ ഇനി അവർക്കെങ്ങാൻ ഇഷ്ടപ്പെട്ടില്ലേലോ !!
കോൺഫറൻസ് റൂമിന്റെ തൊട്ടടുത്താ എന്റെ 2 കൂട്ടുകാർ ഇരിക്കുന്നേ. കോട്ടയംകാരൻ പ്രവീണും ഹരിപ്പാട്‌കാരൻ സന്ദീപും. "അളിയാ ആകെ അലമ്പായെടാ.." - ഉറക്കത്തിന്റെ കഥ മുഴുവൻ അവന്മാരോട് പറഞ്ഞു. പിന്നെ നേരെ എന്റെ സീറ്റിലേക്ക് വിട്ടു. അവിടെ എത്തീപ്പൊ ആരും ഇല്ല.
എവിടെപ്പോയി എല്ലാരും ??
അടുത്ത കുബിക്കിളിലെ ലെ സർദ്ദാർജി എന്റെ അടുത്ത് വന്നു പറഞ്ഞു- "അവരെല്ലാരും CCD യിലേക്ക് പോയി. തന്നോടും പിന്നെ ഹരീഷ് ചൗധരിയോടും (സംശയിക്കണ്ട എന്റെ മറ്റൊരു പ്രോജക്ട് മേറ്റ്, ഗുജറാത്തിയാ..) വേഗം തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
CCD - കമ്പ്യൂട്ടേർസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡിവിഷൻ. സിസ്റ്റംത്തിനു യൂസർ നേം ഉം പാസ്‌വേഡും ഒക്കെ തരണ സ്ഥലം. നമ്മുടെ കമ്പ്യുട്ടറിൽ എന്ത് തരികിട കാട്ടിയാലും അവർ പിടിക്കും. ദൈവമെ, ഇന്നലെ വൈകിട്ട് ഒരു വളഞ്ഞ വഴിയിൽ കൂടി ‘ ഓർക്കുട്ട് ‘ എടുത്ത് നോക്കീത് എങ്ങാൻ അവരറിഞ്ഞോ?? മനസിൽ ഒരു പേടി തോന്നീത് കൊണ്ട് തന്നെ ആവണം, ഹരീഷിനെ തെരഞ്ഞ് പിടിച്ച് ഞാനീ കാര്യം പറഞ്ഞത്. വേറെ ആർക്കോ എന്തോ സംശയങ്ങൾ തീർത്ത് കൊണ്ടിരുന്ന ആ പാവം മനുഷ്യനെയും ഞനെന്റെ കൂടെ കൂട്ടി. 2 നില നടന്ന് ഇറങ്ങുന്നതിന്റെ ഇടയിൽ ഹരീഷ് ചോദിച്ചു- "എന്തിനാരിക്കും നമ്മളോടു ചെല്ലാൻ പറഞ്ഞേ CCD യിൽ??
"ആ എനിക്കെന്തറിയാം.. പണ്ട് കൂട്ടത്തിൽ താമസിച്ചിരുന്ന ‘സാമി’യുടെ സ്റ്റൈലിൽ ഒരു മറുപടി ഞാനും കാച്ചി.
CCD യിൽ ചെന്ന് അദ്യം കണ്ടത്, കുറ്റിത്താടി ഒക്കെ വളർത്തി ചെവിയിൽ കമ്മലിട്ട് ഇരിക്കുന്ന ഒരു മനുഷ്യനെയാ.
"ചേട്ടാ, വിളിച്ചൂന്ന് പറഞ്ഞു??"
"എഹ്ഹ് ആരു??.. എന്താ എംബ്ലോയീ നമ്പർ??"
"9960..", ഞനെന്റെ ID കാർഡ് പൊക്കി കാട്ടി പറഞ്ഞു.
കമ്പ്യുട്ടറിൽ കുറേ അങ്ങ്ടും ഇങ്ങ്ടും കുത്തി നോക്കീട്ട് അയാൾ പറഞ്ഞു - "ഇല്ല, ഇവ്ടുന്നാരും വിളിച്ചിട്ടില്ല, ഉറപ്പ് !!"
യേയ്, അങ്ങനെ വരാൻ വഴി ഇല്ലല്ലോ, എന്നോട് സർദ്ദാർജി പറഞ്ഞതല്ലേ..
ഞാൻ ആങ്കുർ നെ ഫോണിൽ വിളിച്ചു, " അല്ല നിങ്ങൾ എവിടെയാ??"
"Aah you know the Cafe Coffee Day near building 36??"
"ആ.."
“Come there."
ഞാൻ അവർക്കരികിലേക്ക് നടന്നു. എന്തോ പണി ഉണ്ടെന്ന് പറഞ്ഞ് ഹരീഷ് തിരിച്ചു പോയിരുന്നു അതിനകം (അല്ലേലും എന്നും പണി ഇല്ലാത്തത് നമുക്ക് മാത്രം ആണല്ലോ!!).. C afe C offeeD ay - പറഞ്ഞ സ്ഥലമെത്തി. വല്ല്യൊരു ബോർഡ് വച്ചിട്ടുണ്ട് അവിടെ. അപ്പഴാ ഞാനതിന്റെ അദ്യാക്ഷരങ്ങൾ ശ്രദ്ധിച്ചേ. CCD. “ഓഹ്.. ഇതാരുന്നോ അവരുദ്ദേശിച്ച CCD??”
ആ ഇനി ഏതായാലും പറ്റിയ മണ്ടത്തരം അരോടും പറയാൻ നിക്കണ്ട. ടീം മൊത്തം ഇരിപ്പുണ്ട് അവിടെ. PM ന്റെ ചിലവായിരുന്നു അന്ന്. എല്ലാരുടേം കൈയ്യിൽ വല്യ പേപ്പർ ഗ്ലാസ്കളിൽ ഒരോരോ ഡ്രിങ്ക്സ് ഉണ്ട്. “ഓഹ്.. ഞാൻ അൽപ്പം വൈകി..”
അവരുടെ കൂടെ കൂടണമെങ്കിൽ എന്തേലും വാങ്ങണോല്ലോ. ആദ്യമായിട്ടാ ഇമ്മാതിരി കടയിലൊക്കെ കേറണെ. എങ്കിലും ഒരു പരിചയസമ്പന്നന്റെ പോലെ ഞാൻ കൗണ്ടർ ലേക്ക് നടന്നു. ആ വല്ല്യ Q ന്റെ അറ്റത്ത് സ്ഥാനം പിടിക്കുവേം ചെയ്തു. അങ്ങു എത്തും തോറും എന്റെ ടെൻഷൻ കൂടി വന്നു, എന്താ ഇവിടെ ഒക്കെ ഓഡർ ചെയ്യാ?? ഞാൻ മെനു ബോർഡിൽ നോക്കി- “Cappuchino, mochachillo” എന്തൊക്കെയാ ഇതു?? ‘ അന്യൻ ‘ സിനിമയിലെ ഒരു പാട്ടിലാ ഇതിനു മുൻപ് ഈ “കാപ്പുച്ചീനോ" ന്നൊക്കെ കേട്ടേക്കണെ..
“One strawberry shake with ice cream !!"
പെട്ടെന്നാണു എന്റെ മുൻപിലുള്ള ആൾ ഉറക്കെ ഓഡർ ചെയ്തേ. നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരുന്ന എനിക്കതൊരു പിടിവള്ളി ആയിരുന്നു. ഞാനും പറഞ്ഞു..
“വൺ സ്ട്രോബറി ഷേക്ക് വിത്ത്.."
ബില്ല് അടിച്ചു കിട്ടി, 45 രൂപാ !! ബാംഗ്ലൂർ ലെ വൈകുന്നേരങ്ങളിലുള്ള ആ തണുപ്പത്തും എന്റെ നെഞ്ചിൽ പൊങ്ങി വന്ന ആ ചെറിയ ചൂട് ഞാനറിഞ്ഞു. 5 അക്ക ശമ്പളം കിട്ടണ ജോലി ആണേലും മാസാവസാനം ആയതിന്റെ ഞെരുക്കത്തിൽ ആരുന്നു ജീവിതമപ്പൊ. രാത്രി ഫുഡ് കഴിക്കണോല്ലൊന്നു കരുതി മാത്രാ, ഉച്ചയ്ക്കത്തെ സ്ഥിരമുള്ള ഫിഷ് ഫ്രൈ ഒഴിവാക്കിയത്.. ആ കാശാ...
“ആ പോട്ടെ, സാരില്ല. പുതിയ സംസ്കാരം, പുതിയ രീതികൾ.. ഇതൊക്കെ പഠിക്കണ്ടേ. അതിനിത്തിരി കാശും ചിലവാകും”. ഷേക്കിനായ് കാത്തു നിന്നപ്പോ ഞാൻ മനസിലോർത്തു.
"അല്ല നേരം കുറച്ചായല്ലോ ഈ നിപ്പ് തുടങ്ങീട്ട്.. ഞാൻ കാര്യം തിരക്കി.
"സർ, ഒന്നു വെയ്റ്റ് ചെയ്യ്, ഇപ്പൊ ശരിയാവും."
അവന്റെ ആ ‘ സർ ‘ വിളി എനിക്കിഷ്ടപ്പെട്ടേലും ഞാൻ ഗൗരവം ഭാവിച്ച് തന്നെ നിന്നു അവിടെ. ഇടയ്ക്ക് ഒന്നു ഒളിങ്കണ്ണിട്ട് നോക്കി PM നെ. "അയ്യോ അവർ കഴിച്ച് എണീക്കാറായി. ഞനിവ്ടെ.." എന്റെ അങ്ങു പുറകിൽ നിന്നവർ വരെ “Kashmiri black tea" എന്ന പേരിൽ നമ്മുടെ കട്ടൻ ചായയും വാങ്ങി പോണുണ്ടാരുന്നു അന്നേരം. അതായലും മതിയാരുന്നു. എന്റെ ക്ഷമ നശിച്ചു..
മുൻപിൽ കൊണ്ട് വച്ചിരുന്ന ഒരു ‘ ചോക്ലേറ്റ് ഷേക്ക് ‘ ഞാനങ്ങെടുത്തു. കുറേ നേരമായ് അവകാശിയെ കാത്തിരിക്കുവാരുന്നു അത്. "അല്ലാ.. ചോക്ലേറ്റ് നും സ്ട്രോബറിക്കും ഒറേ വിലയുമാണല്ലോ !!"
പയ്യെ അതുമായ് സ്ഥലം കാലിയാക്കാം എന്നു കരുതീപ്പഴാ, കടയിൽ നിന്നു ഒരു ശബ്ദം- "Hey what are doing Sir, you ordered for strawberry right??"
എന്നേക്കാൾ ഒരു 3 ഓ 4 ഓ വയസ്സു കുറവുള്ള CCD യിലെ ഒരു ചെക്കൻ. നല്ല ചൊക ചൊകാന്ന് ഇംഗ്ലീഷിൽ ഡയലോഗ് ഉതിർക്കുകയാണു നിർത്താതെ. അതും മറ്റു പെൺകുട്ടികൾടെ ഒക്കെ മുൻപിൽ വച്ച്.. കൈയ്യിൽ കാശില്ലാതെ വിശന്നു വലഞ്ഞപ്പോ ചായക്കടേന്നു ബ്രെഡ് ഉം എടുത്ത് ഓടിയവനെ കടക്കാരൻ ചൂടുവെള്ളം എടുത്ത് ഒഴിച്ച കഥ എനിക്കന്നേരം ഓർമ വന്നു. "ഏതായാലും ഇവൻ ഡീസെന്റാ.. പച്ച വെള്ളം പോലും ഒഴിച്ചില്ലല്ലോ !!”
ഞനൊന്നും തിരിച്ച് പറഞ്ഞില്ല. ആ ഗ്ലാസ് തിരികെ കൊടുത്തു. ക്ഷമയോടെ കാത്തു നിന്നു എന്റെ സ്ട്രോബറി ഷേക്ക് വാങ്ങി. അപ്പോഴേക്കും PM ഉം കൂട്ടരും ഇങ്ങോട്ടെത്തി എന്നെ അന്വേഷിച്ച്.
“What’s the special thing you ordered for?? It has been a long time that.."
" സ്ട്രോബറി ഷേക്ക് വിത്ത് ഐസ്‌ക്രീം മാഡം, സോറി ആഹിസ്താ.." ചെറുപ്പം മുതൽക്കെ ഐസ് ക്രീം കൂട്ടി മാത്രം ഷേക്ക് കുടിച്ചിട്ടുള്ളവനെ പോലെ ഞാൻ പറഞ്ഞു.
"Anyway we are going, വേഗം ഇതൊക്കെ കഴിച്ചിട്ട് അങ്ങു എത്തിയേരെ. മീറ്റിംഗ് ന്റെ review ഉണ്ടാക്കണം "
*
*
*
ഞാൻ TVM ത്തെ MCA കാലം ഓർത്തു. കോളേജ് നടുത്ത് റോഡ് സൈഡ് ഇൽ ഒരു MILMA ഉണ്ടാരുന്നു. അവ്ടെ ‘ റബർ ഷീറ്റ് ഒഴിച്ച് വക്കുന്ന പോലത്തെ ‘ ഒരു പാത്രത്തിൽ മുളക്‌ബജി, ഉഴുന്നു വട.. ഒക്കെ വച്ചിട്ടുണ്ടാവും. ഒരു ലൈറ്റ് ചായ യും കുടിച്ച് ഇഷ്ടമുള്ളതൊക്കെ സ്വന്തം കൈ കൊണ്ട് എടുത്ത് തിന്ന്..
ആ.. അതൊരു കാലം, ഇതു മറ്റൊന്നും !
Subscribe to:
Posts (Atom)