അങ്ങനെ രാവിലെ ഇറങ്ങി വീട്ടീന്ന്- ഞങ്ങള്‍ 6 പേര്. അതില്‍ വിപിനും ആനന്ദിനും വല്യ താല്‍പര്യം ഒന്നും ഉണ്ടാരുന്നില്ല ഈ പടത്തിന്. നാട്ടീന്നു അത്ര നല്ല റിപ്പോര്‍ട്ട് ഒന്നുമല്ലല്ലോ പടത്തിനെ കുറിച്ച് വന്നത്. ‘ തുടക്കം മുതല്‍ ലാലേട്ടന്‍ കാറില്‍ നിന്നും ഇറങ്ങുന്നു, ചുമ്മാ മ്യുസിക്കും ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. ‘ - ഇങ്ങനൊക്കെ അല്ലേ ചിലര്‍ പടത്തെ കുറിച്ച് പ്രചരിപ്പിച്ചേ. പക്ഷെ ബാക്കി ഉള്ള 4 പേരും (ശ്രീജിത്ത്, മിഥുന്‍, ഇസഹാക്ക്, പിന്നെ ഈ ഞാന്‍) കട്ട ലാലേട്ടന്‍ ഫാന്‍സ്. എല്ലാരും ഓരോ വട്ടം പടം കണ്ടവര്‍. ഇസഹാക്ക് ആണേല്‍ already 2 വട്ടം കണ്ടു കഴിഞ്ഞു. "എനിക്കിനീം വയ്യ, വേറെ ഏതേലും പടത്തിനു കയറാം" എന്നവന്‍ ഇറങ്ങിയപ്പോ തൊട്ട് പുലമ്പുന്നുണ്ടാരുന്നു. പക്ഷെ ആരു കേള്‍ക്കാന്‍.. ബസ്സില്‍ കേറിയപ്പോ മുതല്‍ വിപിനും ആനന്ദും പറഞ്ഞു തുടങ്ങി- "പടം വെറുതെ bore ആയിരിക്കും, അങ്ങനാണല്ലോ എന്റെ ഫ്രണ്ട്സ് പറഞ്ഞേ.." "ഒന്നു പോയേടാ ഇവ്ടുന്ന്"- ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല അവരുടെ സംഭാഷണം. "ഒരു കഥയും ഇല്ലാന്നാ കേട്ടേ" "പിന്നേ.. സിനിമയ്ക്ക് കഥ വേണംന്നു നിര്‍ബന്ധം ഉണ്ടോ?? അതിന്റെ ക്യാമറ വര്ക്ക് ശ്രദ്ധിക്ക്, മ്യൂസിക് കേള്‍ക്ക്. അല്ലാണ്ട് വെറുതെ.. പിന്നെ ലാലേട്ടനല്ലേ നായകന്, വേറെന്ത് വേണം?" -ശ്രീജിത്ത് വീണ്ടും. "ലാലേട്ടന്‍.. കണ്ടാലും മതി. എന്ത് തടിയാ?? നായിക ആയിട്ട് ഭാവനയും. കൊള്ളാം!!" "എടാ മനുഷ്യന്മാരായാല്‍ ഇത്തിരി തടി വേണം. അതാ കേരളത്തിലെ സൌന്ദര്യ സങ്കല്‍പം. ലേശം കുടവയറും കൂടി ഉണ്ടേല്‍ OK ആയി. അല്ലാതെ ഈ ചോക്കളേറ്റ് നായകന്മാരെ ഒക്കെ മലയാളികള്‍ അംഗീകരിക്കുവോ?? പിന്നെ നായികേടെ കാര്യം.. ഇപ്പൊ അവളൊക്കെ അല്ലേ ഉള്ളൂ. ബാക്കി എല്ലാര്‍ക്കും പ്രായം ആയില്ലേ.." ഞാനും വിട്ടു കൊടുത്തില്ല. മിഥുനു പറയാനുണ്ടാരുന്നത് വേറൊന്നാരുന്നു. SAJ ടെ introduction സീന്‍ ലെ പരുന്തിനെ പറ്റി- "നിനക്കറിയോ, അതിനു ഒരു ദിവസത്തെ വാടക 1.5 കോടി രൂപയാണത്രേ !!" "പോടാ.." വിപിന്‍ ഒരു എക്സ്ക്ളമേഷന്‍ മാര്ക്ക് ഇട്ടു. "സത്യായിട്ടും!! ഞാന്‍ അമല്‍ നീരദ് ആയിട്ടുള്ള ഇന്റര്‍വ്യൂ ഇല്‍ കേട്ടതല്ലേ.." "നീ കേട്ടോ??" "അല്ല.. അരുണ്‍ ചേട്ടന്‍ കണ്ടാരുന്നു ഇന്റര്‍വ്യൂ. അങ്ങേരാ എന്നോട് പറഞ്ഞെ. അറിയില്ലേ അരുണ്‍ ചേട്ടനെ?? എന്റെ കുബിക്കിളിലെ??.." "ഓഹ് അപ്പൊ നീ കണ്ടിട്ടില്ലാല്ലേ??" "ഇല്ലാ, എന്നാലും സംഭവം സത്യാ. ദുബായിലെ വല്ല്യൊരു ഷേക്കിന്റെ പരുന്താ അത്. അയാളോടല്ലാതെ വേറെ ആരോടും ആ പരുന്ത് ഇതു വരേം ഇണങ്ങീട്ടില്ല. പക്ഷെ ലാലേട്ടനോട്.. പുല്ല് പോലെ ഇണങ്ങിയില്ലേ.. കണ്ടാ.." (എന്ത് കണ്ടാ ന്നു? ഞാന്‍ മനസ്സില്‍ ചിന്തിച്ചു.) "പിന്നെ ഫസ്റ്റ് ദിവസം 512 ഷോ യാ കേരളത്തില്‍ നടന്നെ.. അതു വേള്ഡ് റെക്കോഡാ." "വേള്ഡ് റെക്കോഡോ?? "അല്ലാ, റെക്കോഡാ.. കേരളത്തില്.. മിഥുനെ കുറിച്ച് എനിക്കഭിമാനം തോന്നി. ഇവന്‍ പണ്ട് രാഷ്ട്രീയത്തില്‍ ഉണ്ടാരുന്നോ? * * * അങ്ങനെ അതുമിതും ഒക്കെ പറഞ്ഞ് PVR ല്‍ എത്തി. "2:15 നാ പടം. ടിക്കറ്റ് ഇപ്പഴേ ബുക്ക് ചെയ്തിട്ടേക്കാം. അല്ലേല്‍ കിട്ടിയില്ലേലോ? ഞാന്‍ കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തു. "പിന്നേ തിരക്ക്.. മിക്കവാറും 6 ടിക്കറ്റ് ഒന്നിച്ച് എടുത്തതിനു തീയേറ്ററുകാര്‍ നമുക്ക് വല്ല അവാര്‍ഡും തരും" ആനന്ദ് പറഞ്ഞു. അവന്റെ മറുപടി എനിക്ക് തീരെ പിടിച്ചില്ല - ചുമ്മാ കുറ്റം പറയാനാണേല്‍ ഇവനൊക്കെ വരണതെന്തിനാ??? ഞാന്‍ കാശു collect ചെയ്യുന്നതിനിടെ ഇസഹാക്ക് വീണ്ടും ചോദിച്ചു - "അളിയാ വേറെ ഏതേലും പടം.. ദാ ‘ Fast and Furious ‘ കളിക്കണുണ്ട്, നമുക്കതിനു കേറാം. ഞാനിത് 3 @ആമത്തെ വട്ടമാ.." "അതിനെന്താ അളിയാ, 3 അല്ലേ ആയുള്ളു. നമ്മള്‍ അതൊക്കെ ആ ഒരു സ്പിരിറ്റ് ഇല്‍ എടുക്കണ്ടേ?? മിഥുന്‍ മറുപടി പറഞ്ഞു. "ടാ എന്നാലും.." "ഒരെന്നാലുമില്ല, ഒന്നൂല്ലേല്‍ നമ്മളൊക്കെ മോഹന്‍ലാല്‍ ഫാന്‍സ് അല്ലേടാ.." അതില്‍ ഇസഹാക്ക് വീണു. പിന്നെ അവണ്ടെ പ്ളാനുകള്‍ ആരുന്നു എല്ലാം. "ശ്ശെടാ, ഇത്തിരി വര്‍ണക്കടലാസ് എടുക്കാമായിരുന്നു." "എന്തിനാ??" "അല്ലാ.. പടം തുടങ്ങുമ്പൊ എറിയാന്‍.. ഞങ്ങല്‍ നാട്ടിലൊകെ അങ്ങനാ" "അതു നാട്. ഇതു ബാംഗ്ളൂര്‍ മള്‍ട്ടിപ്ളെക്സാ. ഒരു വല്യ തമാശ കേട്ടാലും പേരിനൊന്നു ചിരിച്ച്, പിശുക്കി മാത്രം കൈ അടിക്കുന്ന ആള്‍ക്കാരാ.. " "ഒന്നു പോടാ, നമുക്കെന്ത് നോക്കാന്‍.. മറ്റുള്ളവര്ക്ക് വേണ്ടി ഒരിക്കലും നമ്മള്‍ മാറരുത്.. നിങ്ങളില്ലേല്‍ വേണ്ട, ഞാന്‍എന്തായാലും ഇന്നു തകര്‍ക്കും.."- അവന്‍ 120 രൂപ എന്റെ നേരെ നീട്ടി. ഇന്നാ പോയ് ടിക്കറ്റ് എടുക്ക്.. "അത്രേ ഉള്ളൂ മച്ചൂ" - മിഥുന്‍ ഇസഹാക്കിന്റെ തോളത്ത് തട്ടി. ഞാന്‍ പോയി ടിക്കറ്റ് എടുത്തു വന്നു. എന്തേലും കഴിക്കാം ന്നു കരുതി നീങ്ങിയപ്പോഴാ മിഥുന്‍ ഒരു ഡയലോഗ് അടിച്ചേ.. "ഒരു പടം 3 പ്രാവശ്യം ഒക്കെ കാണുവാന്നു പറഞ്ഞാ??" "എന്താന്നു്..? "അല്ല ഈ ഇസഹാക്കിന്റെ ഓരോ കാര്യങ്ങളേയ്.. നമ്മള്‍ പിന്നെ 2 ആമത്തെ ആണെന്നു കരുതാമ്. ഇതു 3 വട്ടമ്, അതും ഈ പടം.. കൈയ്യില്‍ കാശുണ്ടെന്നു വച്ച്.." "എടാ നിന്നെ ഞാന്‍ എടുത്തോളാമെടാ, നീ ഒറ്റ ഒരുത്തനാ എന്നെ കൊണ്ട്.. ആ എതായാലും ടിക്കറ്റ് എടുത്ത് പോയില്ലെ.." എല്ലാരും അവന്റെ വിഷമം സ്വന്തം ചിരി ആക്കി മാറ്റി. പക്ഷെ ദൈവം ഇസഹാക്കിനായ് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.. എ1 മുതല്‍ എ6 വരെ ഉള്ള ടിക്കറ്റ് ആരുന്നു ഞങ്ങള്‍ക്ക് കിട്ടിയെ. ഒരറ്റത്ത് നിന്നു തുടങ്ങി എല്ലാരും ഇരുന്നു. ഇസഹാക്ക് എ6 ല്. അവന്റെ കസേര മാത്രം പുറകോട്ട് വളയുന്നില്ല. അതോണ്ട് നേരെ ഇരുന്നു തന്നെ സിനിമ കാണണം. "ഹ ഹാ ഇസഹാക്കിനു പിന്നേം പണി കിട്ടി" - ശ്രീജിത്ത് ഉറക്കെ ചിരിച്ചു. പക്ഷെ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടാരുന്നില്ല. എ7 ലും എ 8ലും ആയിട്ട് 2 പെണ്‍കുട്ടികള്‍ വന്നങ്ങിരുന്നു. ജീന്‍സ് ഉം ടീ-ഷര്‍ടും ഒക്കെ ധരിച്ച്. മുടി ഒക്കെ പറത്തി.. ഇവരു ഹിന്ദിക്കാരാണോ? എനിക്കൊരു സംശയം. "പിന്നേ ഹിന്ദിക്കാരല്ലേ SAJ കാണാന്.. ഒന്നു പോടാ.." "അല്ലാ.. ‘ കമ്പനി ‘ യില്‍ അഭിനയിച്ചതിനു ശേഷം ലാലേട്ടന്റെ പേരു അങ്ങ് ഉത്തരേന്‍ഡ്യയില്‍ വരെ അല്ലേ !!"- ഞാനെന്റെ പോയിന്റ് വ്യക്തമാക്കി "ഒന്നു നിര്‍ത്തെടാ, അതാണൊ ഇപ്പഴത്തെ നമ്മുടെ പ്രശ്നം? അവ്ടെ ഇസഹാക്ക്.."- ശ്രീജിത്ത് ഇടയ്ക്ക് കയറി. നോക്കീപ്പൊ നമ്മുടെ ഇസഹാക്ക് കാലുമ്മെ കാലും കയറ്റി വച്ച് background ലെ ഇംഗ്ളീഷ് പാട്ടിനു താളം പിടിച്ചിരിക്കുന്നു. "എടാ.." "ഞാനിപ്പൊ ശരിയാക്കി തരാം. അങ്ങനെ അവന്‍ മാത്രം ഒറ്റക്ക് ആളാവണ്ട" - മിഥുന്‍ പറഞ്ഞു. ചുറ്റും ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവന്‍ ഇസഹാക്കിനോട് ഒരു ചോദ്യമ്- "ടാ.. cigarette ഉണ്ടോ നിന്റെ കൈയ്യില്??" "എഹ്ഹ്.. അതിനു ഞാന്‍ വലിയ്ക്കാറില്ലല്ലോ. ആ പെണ്‍പിള്ളാരെ നോക്കി ഇസഹാക്ക് മറുപടി പറഞ്ഞു. "അല്ല, നീയല്ലേ ഫുള്‍ പായ്ക്കറ്റ് വാങ്ങിയത്? നിന്റെ കൈയ്യില്‍ കാണണമല്ലോ.." ഒന്നും പറഞ്ഞില്ല ഇസഹാക്ക്. എങ്കിലും അവന്റെ താളം പിടുത്തം നിന്നു, കയറ്റി വച്ചിരുന്ന കാലും താഴെ ഇറങ്ങി. ഹോ, ചെറിയൊരാശ്വാസം, എല്ലാരും മിഥുനു കൈ കൊടുത്തു. പയ്യെ പടം തുടങ്ങാറായി. ‘ ജോസ്കോ ‘ യുടേയും ‘ ആലുക്കാസ് ‘ ന്റെയും ഒക്കെ പരസ്യം കാട്ടിയതിനു ശേഷം "ആശിര്‍വാദ് സിനിമാസ്" എന്നു എഴുതി കാട്ടിയപ്പൊ നിറഞ്ഞ കൈയ്യടി ആരുന്നു - (ഞങ്ങള്‍ 3 പേരും മാത്രം. വേറെ ആരും ഒന്നു അനങ്ങി പോലുമില്ല.) ഞാന്‍ ഇസഹാക്കിനെ നോക്കി, അവന്‍ "ഇതെന്ത്വാടാ മര്യാദക്ക് ഇരുന്നൂടെ തീയേറ്ററില്??" എന്നുള്ള ഒരു മുഖഭാവത്തില് ഇരിക്കുന്നു. ആകെ ലാലേട്ടനെ introdcuce ചെയ്യണ സീന്‍ ഇല്‍ അവനൊന്നു കൈയ്യടിച്ചു, അതും Lords ഇല്‍ സച്ചിന്‍ century അടിക്കുമ്പൊ ആദരസൂചകമായി എണീട്ട് നിന്നു കൈയ്യടിക്കുന്ന ഇംഗ്ളീഷ്കാരെ പോലെ.. പക്കാ ഡീസന്റ് ആയി.. ഇവന്‍ തന്നെ ആണോ ‘ പടം തകര്‍ക്കണം ‘ ന്നും പറഞ്ഞ് തീയേറ്ററില്‍ കേറിയവന്‍?? അടുത്ത് ഓരോരുത്തര്‍ വന്നു ഇരിക്കുന്നതിന്റെ ഓരോ വ്യത്യാസങ്ങളേയ്.. തീര്‍ന്നില്ല, ഇടക്കിടെ ഇങ്ങോട്ട് നോക്കി ഓരോ പറച്ചിലും- "ഞാന്‍ അന്നേരമേ പറഞ്ഞതാ ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് നു കേറാംന്നു. ഈ പടത്തില്‍ എന്തിരുന്നിട്ടാ???"- എന്നിട്ട് പാളി ഒന്നു വലത്തോട്ട് നോക്കും. അപ്പഴും അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ ആരോടോ സംസാരിക്കുവാരുന്നു.. പടം ഒരുപാട് പുരോഗമിച്ചേലും എല്ലാരുടേം ഒരു കണ്ണ് ഇസഹാക്കിലാരുന്നു- നോക്കുമ്പൊ ഉണ്ട് അവന്‍ ഉറങ്ങുന്നു !! പാവം ബോര്‍ അടിച്ചിട്ടാരിക്കുമ്, 3 @ആമത്തെ വട്ടമല്ലേ ഇത്.. എങ്കിലും അവന്റെ തല പയ്യെ ആ പെണ്‍പിള്ളേര്‍ ഇരിക്കുന്ന സൈഡ് ലേക്ക് പോണുണ്ടോ??? ഉറങ്ങി വീഴുന്ന മട്ടില്? എടാ കള്ളാ.. പെട്ടെന്നാ അവള്‍ കൈ അങ്ങു പൊക്കിയേ. ഞാന്‍ കരുതി- തീര്‍ന്നു- ഇസഹാക്കിനു തല്ലു കിട്ടി !! പക്ഷെ അവള്‍ടെ കൈ പൊക്കല്‍ വേറെ ഒരുത്തനുള്ള സിഗ്നല്‍ ആരുന്നു. 1/2 മണിക്കൂറോളം വൈകിയേലും അവള്‍ടെ കൂടെ ഉത്തരവാദിത്തപ്പെട്ട ഒരുത്തന്‍ അവസാനം വന്നു കയറി. അവള്‍ ഇരുന്ന സീറ്റില്‍ ഇരുന്നു. അവളാകട്ടെ ഒരു സീറ്റ് മാറീം അങ്ങിരുന്നു പടത്തിന്റെ ഇതു വരെ നടന്ന കഥയൊക്കെ അവനു പറഞ്ഞ് കൊടുക്കുന്നു.. "ഹോ ആശ്വാസം ആയി അളിയാ ! ഞാന്‍ സന്തോഷം കൊണ്ട് എല്ലാരേം കെട്ടിപ്പിടിച്ചില്ലെന്നേ ഉള്ളു.. ‘ Interval ‘ എന്നു എഴുതിക്കാണിച്ചപ്പൊ - എ6 ഇല്‍ നിന്നു ഒരു വിളി കേട്ടൂ - "ജയ് ലാലേട്ടന്‍ !!!" -അനില്‍സ്, 13th May 2009 |
Wednesday, May 13, 2009
സാഗര്‍ ഏലിയാസ് ജാക്കിയും ഇസഹാക്കും !
Subscribe to:
Post Comments (Atom)
No comments:
Post a Comment