Tuesday, November 2, 2010

അഭിപ്രായങ്ങള്‍ മാറാന്‍... നിമിഷങ്ങള്‍ മതി !


എന്നും നാട്ടില്‍ എത്തുമ്പോ "ഓ നീ ഇത്തവണയും നന്നായില്ലല്ലോ, ഒരിച്ചിരീം കൂടി തടി വേണ്ടേടാ പിള്ളേരായാല്‍" എന്നൊക്കെ പരിഭവം പറഞ്ഞിരുന്ന അമ്മ, ഇന്നെന്നെ തൂക്കി നോക്കീപ്പോ weight ല്‍ പ്രത്യേകിച്ച് പുരോഗതി ഇല്ലാതിരുന്നിട്ടും യാതൊരു പരാതിയും പറഞ്ഞില്ല. ആ മുഖത്ത് ചെറിയൊരു പുഞ്ചിരീം വിടര്‍ന്നാരുന്നോ എന്നെനിക്ക് നല്ല സംശയവും തോന്നി...

സ്ഥലം: ഗുരുവായൂര്‍ അമ്പലം, തുലാഭാര കൌണ്ടര്‍ :)

അനില്‍സ്
www.panchasarappothi.blogspot.com

2 comments:

  1. ഹി ഹി... നിന്നെ തൂക്കാന്‍ വിധിച്ചൂല്ലേ....

    കുഞ്ഞിക്കഥകള്‍ കൊള്ളാം....

    നന്നാവുക എന്ന് വെച്ചാല്‍ പോക്കറ്റ് കാലിയാക്കി(അച്ഛന്റെയും അമ്മയുടെയും പോക്കറ്റ്), ഇത്രേം നന്നാവുമെന്ന് അവര് വിചാരിച്ച് കാണില്ല

    ReplyDelete