"നിമ്ഗെ ബേട് ദേദ്രെ, സുമ്നേ യാക് തക്കൊണ്ട്രീ, ബേറെ യാരാദ്രു തിന്‍ തിദ്രു ??"
'കന്നഡ' കാര്യായിട്ട് ഇത് വരെ ഒന്നും പഠിച്ചില്ലേലും, ആ പ്രായം ചെന്ന സ്ത്രീ എന്നെ നോക്കി പറഞ്ഞത് മുഴുവനായ് തന്നെ എനിക്ക് മനസ്സിലായി. എങ്കിലും തിരിച്ച് ഒന്നും പറയാതെ, കൈയ്യിലിരുന്ന പാത്രം നിലത്ത് വച്ച് ഞാന്‍ തിരിഞ്ഞു നടന്നു, ആ 'ക്യൂ' വിന്റെ അരികിലൂടെ...
"എടാ, നേരത്തെ തന്നെ എത്തിയേക്കണേ.. ചുമ്മാ ഇവിടെ കിടന്നു ഉറങ്ങിയേക്കരുത്"
"ഓ ശരി, കൃത്യം 11:30 യ്ക്ക് തന്നെ അവിടെ ഹാജരുണ്ടാവും ഞങ്ങള്‍"
"2 ആള്‍ക്കും കുളിക്കാന്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്, പിന്നെ ഫുഡ് മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട്. കഴിച്ചിട്ട് വേണം വരാന്‍."
"ഏറ്റു"- ഞാന്‍ കമ്പിളി കൊണ്ട് തല വഴി മൂടി വീണ്ടും കിടന്നു.
എന്‍റെ അമ്മായിയുടെ വക ആയിരുന്നു നിര്‍ദേശങ്ങള്‍ ഒക്കെയും. 'ജാലഹള്ളി' യിലാണ് അവര്‍ താമസം. അവിടുത്തെ പ്രശസ്തമായ അമ്പലത്തില്‍ ഇന്ന് എന്തൊക്കെയോ പൂജയും അന്നദാനവും ഉണ്ടെന്നു പറഞ്ഞാണ് എന്നെ വിളിച്ചു വരുത്തിയത്. ഏകദേശം 10 മണിയോടെ മാമനും അമ്മായിയും ഇറങ്ങി. പയ്യെ കുളിച്ച് ഓരോരോ TV പരിപടിക്കൊപ്പം ഇരുന്ന് breakfast ഉം കഴിച്ചു സുഹേഷും(എന്‍റെ കസിന്‍) ഞാനും ഇറങ്ങാന്‍ പിന്നെയും ഒരുപാട് വൈകി.
"ടാ ഷൂസ് ഇടണ്ട, അമ്പലത്തിലെക്കല്ലേ പോണേ.."
"ഓ അതോര്‍ത്തില്ല..." - ഞാന്‍ അവിടെ കിടന്ന ഒരു ചെരുപ്പ് എടുത്തിട്ട് അവന്‍റെ ബൈക്കിന്‍റെ പിന്നിലേക്ക് കയറി.
ഒരു 10 മിനിറ്റ് കൊണ്ട് ഞങ്ങളെത്തി. ഒരു ചെറിയ അമ്പലവും, കുറച്ച് ആള്‍ക്കാരെയും മാത്രം പ്രതീക്ഷിച്ച എനിക്ക് തെറ്റി. ഏറെ പണിപ്പെട്ടിട്ടാണ് ഒന്ന് അകത്ത് കയറിയത് തന്നെ. മണ്ഡലക്കാലം ആയത് കൊണ്ട്, അയ്യപ്പന്മാരുടെ തിരക്ക് വേറെയും..
ആദ്യത്തെ പണി, ആ തിരക്കിനിടയില്‍ അമ്മായിയെ കണ്ടെത്തുക എന്നതായിരുന്നു. മൊബൈലില്‍ വിളിച്ചപ്പോ അവര്‍ ഏറെ മുന്നിലായിരുന്നു. കൈയ്യിലിരുന്ന കൂപ്പണ്‍ കാട്ടി ഇടയ്ക്കിട്ട് കയറാന്‍ ഒരു ശ്രമം നടത്തിയേലും രക്ഷ ഉണ്ടായില്ല. പിന്നെ പോയി അന്നദാനത്തിന്റെ ക്യൂവിന്റെ ഏറ്റവും പുറകില്‍ നിന്നു.
ഏകദേശം ഒരു 10 മിനിട്ടോളം ആ വെയിലത്ത് അങ്ങനെ നിന്നപ്പോ മടുത്തു.
"ടാ, ഇതെപ്പോ എത്താനാ അങ്ങ്..?"
"പെട്ടെന്ന്‍ എത്തും, ദാ ക്യൂ നീങ്ങുന്നുണ്ട്.."
"എന്തോരം ആള്‍ക്കാരാ, ഇവര്‍ക്കൊക്കെ ഒരു ഞായറാഴ്ച ആയിട്ട് വീട്ടില്‍ ഇരുന്നൂടെ, അല്ലേ? -ഞാന്‍ ചുമ്മാ പറഞ്ഞു.
"ഹഹ.."
"എന്തായാലും ഒരു കണക്കിന് ഈ ക്യൂ കിട്ടീതും നന്നായി !"
"അതെന്തേ??"
"അല്ലാ നിനക്ക് വിശക്കുന്നുണ്ടോ? ഇപ്പൊ തന്നെയല്ലേ നല്ല ലാവിഷ് ആയി breakfast കഴിച്ചേ !"
"അതും ശരിയാ.. പയ്യെ അങ്ങ് എത്തിയാ മതി. നന്നായി വിശക്കട്ടെ.. ഹി ഹി.."
ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാരുന്നേലും പെട്ടെന്ന് തന്നെ ഞങ്ങള്‍ ഹാളില്‍ എത്തി. ആകെ തിരക്ക്.. ഒരു 4-5 വരികളിലായി ഇട്ടിട്ടുള്ള ബെഞ്ചുകളില്‍ ഇരുന്നു എല്ലാരും ഭക്ഷണം കഴിക്കുകയാണ്. അവിടെ സ്ഥലം കിട്ടാത്തവര്‍ നിലത്തും ഇരിക്കുന്നു.
ഞാന്‍ എന്‍റെ കൈയ്യില്‍ കിട്ടിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം വിളമ്പുകാരന്(അങ്ങനെ പറയാന്‍ പറ്റില്ല, ഏതോ കമ്മറ്റിക്കാരന്‍ ആണ്. അമ്പലം ട്രസ്റ്റ് ന്റെ ബാഡ്ജ് ഒക്കെ കുത്തിയാണ് നില്‍പ്പ്) നേരെ നീട്ടി. പാത്രം നിറച്ചും ഇട്ടു പുള്ളി- ചോറും സാമ്പാറും അവിയലും, പിന്നെ കൂട്ടത്തില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ പായസവും പപ്പടവും ഒക്കെ...
തൊട്ടടുത്ത് തന്നെ ഉണ്ടാരുന്ന ബെഞ്ചിലെ 2 കുട്ടികള്‍ എണീറ്റപ്പോ അവ്ടെ ചാടി ഇരുന്നു പയ്യെ കഴിക്കാന്‍ തുടങ്ങി ഞാന്‍. എങ്കിലും പകുതിക്ക് വച്ച് നിര്‍ത്തി. ഒന്നാമത് 'വൈറ്റ് റൈസ്' എനിക്കത്ര പഥ്യമല്ല, പോരാത്തതിനു വിശപ്പും വല്യ കാര്യമായിട്ടില്ല. ഞാന്‍ എണീറ്റു... അപ്പഴും എന്‍റെ തൊട്ടടുത്തിരുന്ന ആള്‍ നല്ല കാര്യായിട്ട് തന്നെ ഫുഡ് അടിക്കുന്നുണ്ടാരുന്നു.
ബാക്കി വന്ന ഭക്ഷണം ഒരു ഒരു ബക്കറ്റില്‍ തട്ടി, എന്‍റെ പാത്രവും ഗ്ലാസും ഞാന്‍ പയ്പ്പിനു അരികിലേക്ക് വച്ചു. അപ്പോഴാണ് അവ്ടെ വൃത്തിയാക്കാന്‍ ഇരുന്ന പ്രായം ചെന്ന ആ ചേച്ചി എന്നെ നോക്കി അത് പറഞ്ഞത്-
"ഇഷ്ടമല്ലെങ്കില്‍ എന്തിനാ ഈ ഭക്ഷണം എടുത്തേ സര്‍, ആവശ്യം ഉള്ള ആരേലും കഴിച്ചേനെയില്ലേ ഇത് ??"
ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല, ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തിരികെ നടന്നപ്പോഴാണ് ഞാനാ ക്യൂ ശരിക്കുമൊന്നു ശ്രദ്ധിച്ചത് തന്നെ- ഇപ്പഴും ഒരുപാട് ആള്‍ക്കാര്‍, കൂടുതലും കുട്ടികള്‍, അത് മുന്നോട്ട് നീങ്ങുന്നതും കാത്ത് അവിടെ നില്‍പ്പുണ്ട്.
ഞങ്ങള്‍ താഴോട്ട് എത്തി. അമ്മായിയും മാമനും അവിടെ കാത്തു നില്‍പ്പുണ്ടാരുന്നു.
"നല്ല സദ്യ ആയിരുന്നല്ലേ?"- അമ്മായി ചോദിച്ചു.
"ആഹ്..."
"അവിയലൊക്കെ നമ്മള്‍ വീട്ടില്‍ വയ്ക്കുന്ന പോലെ തന്നെ, അല്ലേ?"
"അതേ"
"എടാ നിനക്കറിയോ? ഇവിടുത്തെ അന്നദാനത്തില്‍ കൂടിയാല്‍ ഭയങ്കര പുണ്യമാണെന്നാ വയ്പ്പ്.. നന്നായി പ്രാര്‍ത്ഥിച്ചോ..." -അമ്മായി സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു...
എനിക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടാരുന്നുള്ളൂ- "ആ ക്യൂവില്‍ നില്‍ക്കുന്ന അവസാന ആള്‍ക്കും ഭക്ഷണം തികയണേ... !!"
* * * * * * * * * * * *
This comment has been removed by the author.
ReplyDelete"ആ ക്യൂവില്‍ നില്‍ക്കുന്ന അവസാന ആള്‍ക്കും ഭക്ഷണം തികയണേ... !!"
ReplyDeleteകിട്ടി കാണുമെടാ, ഇല്ലെങ്കില്‍ ഞാനും പറയുന്നു
"നിമ്ഗെ ബേട് ദേദ്രെ, സുമ്നേ യാക് തക്കൊണ്ട്രീ, ബേറെ യാരാദ്രു തിന്‍ തിദ്രു ??"
നമ്മളെല്ലാരും ഇങ്ങനെത്തന്നെയല്ലേ ആവശ്യമില്ലാതെ ആഹാരം പാഴാക്കുന്നു, നിനക്ക് അവരുടെ വാക്ക് കേട്ടു മാറുവാനായെങ്കില്‍ അതാണവരുടെ വിജയം. കാലത്തിനൊപ്പം ഇതും മറന്ന് വീണ്ടും പഴയ പോലെ ആയാല്‍ ..... :(
ആ ചേച്ചി പറഞ്ഞത് സത്യം തന്നെയാണ്. ആവശ്യമുള്ള ഭക്ഷണമേ എടുക്കാവൂ. ഭക്ഷണം വേസ്റ്റ് ആക്കുമ്പോള്‍ നമ്മള്‍ ഒരു കാര്യം മറക്കുന്നു... ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വിശന്നു വലയുന്ന എത്രയോ പേരുണ്ട് ഈ ലോകത്ത് എന്ന സത്യം.
ReplyDelete